ആയഞ്ചേരി ചീക്കിലോട്​ യു.പി സ്കൂളിലെ​ മാധ്യമം റീഡേഴ്​സ്​ ക്ലബ്​ ‘വെളിച്ചം’ പദ്ധതി സമർപ്പിച്ചപ്പോൾ. ഹെഡ്​മാസ്റ്റർ സി.എച്ച്​. മൊയ്തു, പി.ടി.എ പ്രസിഡന്‍റ്​ പുതുശ്ശേരി രാജൻ, ബി.ആർ.സി ട്രെയിനർ പി.എം. നിഷാന്ത്​, സ്റ്റാഫ്​ സെക്രട്ടറി അഷ്​റഫ്​ എന്നിവർ സംസാരിച്ചു. ഏരിയ കോഓഡിനേറ്റർ എടവന മൂസ പദ്ധതി വിശദീകരിച്ചു.

പ്രവേശനോത്സവത്തിൽ അക്ഷര വെളിച്ചവുമായി മാധ്യമം വെളിച്ചം



നടുവണ്ണൂർ: നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ മാധ്യമം വെളിച്ചം പ്രത്യേക പതിപ്പ് എം.എൽ.എ സച്ചിൻ ദേവിന് നൽകി മാക്കാരി ഗോൾഡ് & ഡയമണ്ട് ചെയർമാൻ മുഹമ്മദ് ഷമീർ മാക്കാരി പ്രകാശനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ. ജലീൽ ,വാർഡ് മെമ്പർ സജീവൻ മക്കാട്ട്, പി.ടി.എ പ്രസിഡണ്ട് അക്ബറലി ,മാക്കാരി ഗോൾഡ് & ഡയമണ്ട് ഡയറക്ടർ പി.പി. ബഷീർ തുടങ്ങിയവർ പങ്കെടുത്തു.


വേളം: എം.ഡി.എൽ.പി സ്കൂളിൽ നടന്ന പ്രവേശനോത്സവം വാർഡ് മെംബർ എം.സി. മൊയ്തു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.കെ. റഫീഖ് അധ്യക്ഷത വഹിച്ചു. മാധ്യമം വെളിച്ചം സ്പെഷൽ പതിപ്പിന്റെ പഞ്ചായത്ത്തല പ്രകാശനം മാനേജർ ഇ. അബ്ദുല്ലഹാജി നിർവഹിച്ചു. ഹെഡ്മാസ്റ്റർ പി. അബ്ദുൽ റസാഖ്, അഷ്റഫ് പുത്തലത്ത്, കെ. അബ്ദുറഹ്മാൻ ഹാജി, കെ.പി. സൽമ, എ. പ്രീന, ആർ.കെ. നദ, പി. ജുബിഷ എന്നിവർ സംസാരിച്ചു.


പറമ്പത്തുകാവ് എ.എം.എൽ.പി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ 'മാധ്യമം' സ്പെഷൽ സപ്ലിമെന്റ് വിതരണോദ്ഘാടനം ബെഡ് സോൺ മാനേജിങ് പാർട്ട്ണർ വി.ടി. അൻവർ സാദത്ത് വിദ്യാർഥി പ്രതിനിധിക്ക് പത്രം നൽകി നിർവഹിച്ചപ്പോൾ. സ്കൂൾ മാനേജർ റഹീം, പി.ടി.എ പ്രസിഡന്റ് കാദർകുട്ടി, വൈസ് പ്രസിഡന്റ് അബ്ദുൽമജീദ്, മുൻ പി.ടി.എ പ്രസിഡന്റുമാരായ കെ.പി. അബ്ദുസമദ്, ആർ.വി. സൈനുദ്ദീൻ, കെ.ടി. സുനി, പി.ടി.എ അംഗം എൻ.പി. മുനീർ, ബഷീർ, ഷഫീഖ്, അധ്യാപകരായ കെ.കെ. റംല, അബ്ദുൽഖാദർ, ഫസൽ ആവിലോറ എന്നിവർ പ​ങ്കെടുത്തു. ബെഡ് സോൺ മാട്രെസ് ഷോറൂം പാലകുറ്റിയും ഫ്രന്റ്സ് ഓഫ് മ്യൂസിക് കൊടുവള്ളിയുമാണ് പത്രം സ്പോൺസർ ചെയ്തത്


Tags:    
News Summary - Madhyamam Velicham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.