മധു കൊലക്കേസ്: കോടതിയിൽ നിന്നുണ്ടായത് അനുകൂലമായ വിധിയെന്ന് പ്രോസിക്യൂഷൻ

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ കോടതിയിൽ നിന്നുണ്ടായത് അനുകൂലമായ വിധിയെന്ന് പ്രോസിക്യൂഷൻ അഭി​പ്രായപ്പെട്ടു. മനപ്പൂർവ്വം മധുവിനെ കൊല്ലണമെന്ന് പ്രതികൾക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. മനപ്പൂർവ്വമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്. എസ് സി,എസ്ടി വകുപ്പുപ്രകാരവുമാണ് ശിക്ഷയെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

ഓരോ വകുപ്പ് പ്രകാരമുള്ള പരമാവധി ശിക്ഷ കൊടുക്കണമെന്നാണ് പ്രോസിക്യൂഷനൻ ആവശ്യപ്പെട്ടിരിക്കുന്നത്. ശാസ്ത്രീയ തെളിവുകളും ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്. വിധി വന്നാലെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ, ശിക്ഷാവിധി ബുധനാഴ്ച പ്രഖ്യാപിക്കുമെന്നും പ്രോസിക്യൂട്ടർ അഡ്വ. രാജേഷ് മോനോൻ വ്യക്തമാക്കി. കേസിലെ 16 പ്രതികളിൽ 14 പേർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. രണ്ട് പ്രതികളെ ഒഴിവാക്കി. നാല്, പതിനൊന്ന് പ്രതികളെയാണ് കോടതി ഒഴിവാക്കിയത്. 

Tags:    
News Summary - Madhu murder case: From the court Prosecution that favorable judgment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.