മലപ്പുറം: അബ്ദുന്നാസിര്‍ മഅ്ദനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടും കര്‍ണാടകയിലെ ഭരണകൂട ഭീകരതയില്‍ പ്രതിഷേധിച്ചും ഡിസംബര്‍ പത്തിന് പി.ഡി.പി പ്രവര്‍ത്തകര്‍ കര്‍ണാടക വിധാന്‍ സൗധയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ പത്തിന് വയനാട് മുത്തങ്ങയില്‍നിന്ന് മാര്‍ച്ച് ആരംഭിക്കും.
അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് അവശനായ മഅ്ദനിക്ക് ബംഗളൂരു വിട്ടുപോകരുതെന്ന ഉത്തരവിനെ തുടര്‍ന്ന് മെച്ചപ്പെട്ട ചികിത്സ ലഭിക്കാത്ത അവസ്ഥയാണ്. മാവോവാദി വേട്ട പണം തട്ടാനാണെന്ന് പരസ്യമായി പറഞ്ഞ കാനം രാജേന്ദ്രനെതിരെ യു.എ.പി.എ ചുമത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പൂന്തുറ സിറാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.