മഅ്ദനി തിങ്കളാഴ്ച കേരളത്തിലേക്ക്; നിബന്ധനകളിൽ കർണാടക സർക്കാറിന്റെ ഇളവ്

ബംഗളൂരു: നിബന്ധനകളിൽ കർണാടക സർക്കാർ ഇളവ് അനുവദിച്ചതോടെ പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅദ്നി കേരളത്തിലേക്ക് വരുന്നു. സുരക്ഷ ജീവനക്കാരുടെ എണ്ണത്തിലും കെട്ടിവെക്കാൻ നിർദേശിച്ച തുകയിലും ഇളവുണ്ടാവുമെന്നാണ് സൂചന. 12 പൊലീസുകാർ മാത്രമായിരിക്കും മഅദ്നിയെ അനുഗമിക്കുകയെന്നാണ് റിപ്പോർട്ട്.

തിങ്കളാഴ്ച ബംഗളൂരുവിൽ നിന്നും കേരളത്തിലെത്തുന്ന മഅദ്നി 12 ദിവസം ഇവിടെ തുടരും. പിതാവിനെ കാണാൻ നാട്ടിലെത്താൻ മഅദ്നിക്ക് സുപ്രീംകോടതി നേരത്തെ അനുമതി നൽകിയിരുന്നു.

20 പൊലീസ് ഉദ്യോഗസ്ഥർ മഅ്ദനിക്കൊപ്പം പോകുന്നതിന് 60 ലക്ഷം രൂപ അടക്കണമെന്ന് ബിജെപി അധികാരത്തിലിരിക്കെ കർണാടക പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരുടെ താമസവും ഭക്ഷണവും കണക്കിലെടുത്താൽ ഒരു കോടിയോളം ചെലവ് പ്രതീക്ഷിച്ചിരുന്നു. ഇക്കാര്യങ്ങളിലാണ് കര്‍ണാടകയിലെ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇളവ് വരുത്തിയത്.

Tags:    
News Summary - Madani to Kerala on Monday; Relaxation by Government of Karnataka on terms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.