വരേണ്യവർഗത്തിനെ​ സാഷ്​ടാംഗം ചെയ്യാൻ തയ്യാറല്ലാത്തവർ എക്കാലത്തും "അപകടകാരികൾ" ആയിരുന്നുവെന്ന്​ മഅ്​ദനി

കോഴിക്കോട്​: വരേണ്യവർഗത്തിനും അവരുടെ വിനീത വിധേയർക്കും മുന്നിൽ സാഷ്ടാംഗം ചെയ്യാൻ തയ്യാറല്ലാത്തവർ എക്കാലത്തും "അപകടകാരികൾ" ആയിരുന്നുവെന്ന്​ അബ്ദുൽ നാസർ മഅദ്നി. ​ഫേസ്​ബുക്കിലാണ്​ മഅ്​ദനി ഇക്കാര്യം കുറിച്ചിരിക്കുന്നത്​.

മർദകർക്ക് മർദിതന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ശിക്ഷ ഒരു തൂക്കുമരം മാത്രം ആണ്...വിശ്വാസി അത് പുഞ്ചിരിയോടെ സ്വീകരിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

​ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂർണ​രൂപം
വരേണ്യവർഗത്തിനും അവരുടെ വിനീത വിധേയർക്കും മുന്നിൽ സാഷ്ടാംഗം ചെയ്യാൻ തയ്യാറല്ലാത്തവർ എക്കാലത്തും "അപകടകാരികൾ" ആയിരുന്നു.
ചരിത്രം സാക്ഷി!!!
മർദകർക്ക് മർദിതന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ശിക്ഷ ഒരു തൂക്കുമരം മാത്രം ആണ്...
വിശ്വാസി അത് പുഞ്ചിരിയോടെ സ്വീകരിക്കുക തന്നെ ചെയ്യും. അതിനും ചരിത്രം സാക്ഷി തന്നെയാണ്!!!
അതിനും ചരിത്രം സാക്ഷി തന്നെയാണ്!!!

Full View

ബംഗളൂരു സ്‌ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മഅ്ദ​നി സമർപ്പിച്ച ഹരജി മുന്നിലെത്തിയപ്പോൾ മഅദ്നി അപകടകാരിയായ മനുഷ്യനാണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ഇന്ന്​ പരാമർശിച്ചിരുന്നു

എന്നാൽ ഈ വാദം ഖണ്ഡിച്ച മഅ്ദ​നിയുടെ അഭിഭാഷകൻ 2014ൽ ജാമ്യം ലഭിച്ച ശേഷം അദ്ദേഹത്തിനെതിര ഒരു പരാതി പോലുമില്ലെന്ന് പ്രതികരിച്ചപ്പോൾ അതറിയാം എന്നായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ മറുപടി.

കേരളത്തിൽ പോകാൻ സുപ്രീംകോടതി തന്നെ രണ്ട് തവണ അനുമതി നൽകിയതാണെന്ന് അഭിഭാഷകൻ രണ്ടാമതും ഖണ്ഡിചപ്പോഴും അറിയാം എന്ന് ചീഫ് ജസ്റ്റിസ് ആവർത്തിച്ചു.

ഇതിനിടെ താൻ അബ്ദുൽ നാസർ മഅദ്നിക്ക് വേണ്ടി ഹാജരായിട്ടുണ്ടോയെന്ന് മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് വി. രാമസുബ്രമണ്യൻ സംശയം പ്രകടിപ്പിച്ചു. അതോടെ അക്കാര്യം പരിശോധിക്കാൻ അഭിഭാഷകനോട് ആവശ്യപ്പെട്ട് ഹരജി അടുത്തയാഴ്ച പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി. ബെംഗളൂരു നഗരത്തിന് പുറത്തുപോകാൻ പാടില്ലെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്നും, കേരളത്തിലെ വീട്ടിലേക്ക് പോകാൻ അനുവദിക്കണമെന്നുമാണ് അബ്ദുൽ നാസർ മഅദ്നിയുടെ അപേക്ഷ. നീണ്ട ആറു വർഷം കഴിഞ്ഞും വാദം കേൾക്കൽ പൂർത്തിയായില്ലെന്നത്​ മുൻനിർത്തിയാണ്​ ജാമ്യ വ്യവസ്​ഥയിൽ മഅ്​ദനി ഇളവ്​ ആവശ്യപ്പെട്ടത്​. നിരവധി അസുഖങ്ങൾ വേട്ടയാടുന്നുവെന്നും ശാരീരിക അവസ്​ഥ കൂടുതൽ മോശമായി വരികയാണെന്നും അദ്ദേഹം ബോധിപ്പിച്ചു. കസ്റ്റഡിയിലായ ശേഷം കൃത്യമായ ചികിത്സ പോലും നിഷേധിക്കപ്പെടുന്നതായും വലതു കണ്ണിന്‍റെ കാഴ്ച പൂർണമായി നഷ്​ടപ്പെട്ടതായും കൂട്ടിച്ചേർത്തു.

Tags:    
News Summary - Madani says those who are not ready to bow to the elite have always been "dangerous"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.