എം.എ. ബേബിയുടെ പ്രതികരണം വസ്തുത മനസ്സിലാക്കാതെ -മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: മ​ക​ൻ വി​വേ​ക്​ കി​ര​ണി​ന് ഇ.​ഡി സ​മ​ൻ​സ്​ അ​യ​ച്ചെ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി​യു​ടെ പ്ര​തി​ക​ര​ണം വ​സ്തു​ത​ക​ൾ മ​ന​സ്സി​ലാ​ക്കി​യാ​വി​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

വാ​ർ​ത്ത​ക​ൾ ക​ണ്ട​പ്പോ​ൾ അ​ദ്ദേ​ഹം അ​തി​നോ​ട്​ പ്ര​തി​ക​രി​ച്ച​താ​വു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ന്​ അ​യ​ച്ച നോ​ട്ടീ​സ്​ ഇ.​ഡി പി​ൻ​വ​ലി​ച്ചു എ​ന്നാ​ണ് ബേ​ബി പ​റ​ഞ്ഞ​ത്. കെ​ട്ടി​ച്ച​മ​ച്ച നോ​ട്ടീ​സാ​ണ്​ അ​യ​ച്ച​ത്. അ​സം​ബ​ന്ധം എ​ന്നു​ക​ണ്ട്​ അ​വ​ർ​ക്കു​ത​ന്നെ പി​ൻ​വ​ലി​ക്കേ​ണ്ടി​വ​ന്നു എ​ന്നു​മാ​ണ്​ ബേ​ബി ക​ഴി​ഞ്ഞ ദി​വ​സം ചെ​ന്നൈ​യി​ൽ പ​റ​ഞ്ഞ​ത്.

ഇ.ഡി സമൻസ്​ ക്ലിഫ്​ ഹൗസിലും മകനും കിട്ടിയിട്ടില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: മകന്‍ വിവേക് കിരണിന് 2023ല്‍ ഇ.ഡി സമന്‍സ് അയച്ചെന്ന മാധ്യമവാർത്തകൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. തന്‍റെ ഔദ്യോഗിക വസതിയായ ക്ലിഫ്​ ഹൗസിലേക്ക്​ മകന്‍റെ പേരിൽ അയച്ചതായി പറയുന്ന ഇ.ഡി സമൻസ്​ കിട്ടിയിട്ടില്ലെന്നും അങ്ങനെയൊന്ന്​ കിട്ടിയതായി മകനും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്​തമാക്കി. വലിയ എന്തോ ബോംബ്​ വരാനുണ്ടെന്ന്​ ചിലർ പറഞ്ഞിരുന്നു. സമൻസ്​ എന്തായാലും നനഞ്ഞ പടക്കമായി. ഈ ഏജൻസി എവിടെയാണ്​ സമൻസ്​ ​കൊടുത്തത്​. ആരുടെ കൈയിലാണ്​ കൊടുത്തത്. ആർക്കാണ്​ അയച്ചത്​. ആരുടെയും കൈയിൽ അതിന്‍റെ റിപ്പോർട്ടില്ലല്ലോ. മറുപടി കൊടുക്കേണ്ട കാര്യവും വന്നില്ലല്ലോ.

വാർത്ത വന്നതോടെ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ, മുഖ്യമന്ത്രി എന്താ പ്രതികരിക്കാത്തത്​ എന്ന് ചോദിച്ചു​. എന്താ മുഖ്യമന്ത്രി പറയേണ്ടത്​. അയച്ച കടലാസ്​ ഇങ്ങുതാ എന്ന്​ ഞാൻ പറയണോ. ഇവിടെ തെറ്റായ ഒരു ചിത്രം വരച്ചുകാട്ടാൻ നോക്കു​കയാണ്​. എന്നെ സമൂഹത്തിന്​ മുന്നിൽ കളങ്കിതനാക്കാൻ നോക്കുന്നു​. അതുകൊണ്ടുമാത്രം ഞാൻ കളങ്കിതനാവുമോ. നിങ്ങളുടെ (മാധ്യമങ്ങളുടെ) എത്ര സ്​നേഹവാത്സല്യങ്ങൾ നേരിട്ടയാളാണ്​ ഞാൻ. എന്നിട്ടും എനിക്കൊരു കൂസലും ഉണ്ടായിട്ടില്ല. ഒരഴിമതിയും എന്‍റെ ജീവിതത്തിൽ ഉണ്ടാവില്ല.

കളങ്കരഹിതമായി പൊതു​ജീവിതം കൊണ്ടു​പോകാനാണ്​ ഞാൻ ശ്രമിച്ചത്​. എന്‍റെ കുടുംബവും അതിനൊപ്പംനിന്നു​. എന്‍റെ മക്കൾ രണ്ടുപേരും അതേനില സ്വീകരിച്ചു. എന്‍റെ മകനെ നിങ്ങളിൽ എത്രപേർ കണ്ടിട്ടുണ്ട്​. അവനും കേരള മുഖ്യമന്ത്രിയുടെ മകനാണല്ലോ. അധികാരത്തിന്‍റെ ഇടനാഴിയിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രിമാരുടെ മക്കളെ കണ്ടവരാണല്ലോ നിങ്ങൾ. എവിടെയെങ്കിലും അവനെ നിങ്ങൾ കണ്ടിട്ടുണ്ടോ. ക്ലിഫ്​ ഹൗസിൽ എത്ര മുറിയുണ്ട്​ എന്ന് അവനറിയുമോ എന്ന്​ സംശയമാണ്​.

ഒരു ദുഷ്​പേരും എനിക്കുണ്ടാകത്തക്ക രീതിയിൽ എന്‍റെ രണ്ടുമക്കളും പ്രവർത്തിച്ചിട്ടില്ല. അതുകൊണ്ടാണ്​ മകൾ വീണക്കെതിരെ പലതും ഉയർത്തിക്കൊണ്ടുവരാൻ നോക്കിയപ്പോഴും ഞാൻ ചിരിച്ചു​നേരിട്ടത്​. അത് വേണ്ടത്ര ഏശുന്നില്ല എന്ന്​ കണ്ടപ്പോൾ മര്യാദക്കൊരു ജോലിയെടുത്തവിടെ കഴിയുന്ന മകനെ, പിണറായി വിജയന്​ ഇങ്ങനെയൊരു മകനുണ്ട്​ എന്ന്​ ചിത്രീകരിച്ച്​ വിവാദത്തിലുൾപ്പെടുത്താൻ നോക്കുകയാണ്​. ജോലി, പിന്നെ വീട്​ എന്നതാണ് മകന്‍റെ രീതി​. ഒരു പൊതുപ്രവർത്തനവുമില്ല. തെറ്റായ ഒരുകാര്യത്തിനും പോയിട്ടില്ല.

അങ്ങനെ ജീവിച്ചിട്ടില്ല. ഒരു ദുഷ്​പേരും എനിക്കുണ്ടാക്കിയിട്ടില്ല. രണ്ടുമക്കളും എന്‍റെ രാഷ്​ട്രീയ പ്രവർത്തനത്തിനും​ ശീലങ്ങൾക്കും​ നിരക്കാത്തതൊന്നും ചെയ്തിട്ടില്ല. ഞാനതിൽ അഭിമാനിക്കുകയാണ്​. ഇതൊക്കെ ഉയർത്തിക്കാട്ടി എന്നെ പ്രായസപ്പെടുത്താം എന്ന്​ തെറ്റിദ്ധരിക്കേണ്ട. ഞാൻ നടത്തിയ രാഷ്​ട്രീയ പ്രവർത്തനം സുതാര്യവും കളങ്കരഹിതവുമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - M.A. Baby's response without understanding the facts - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.