കോലഞ്ചേരി: വടയമ്പാടിയിലെ ദലിത് ഭൂ സമര സമിതിയുടെ പന്തലില്‍ കയറി അതിക്രമം കാണിക്കുകയും സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ചെയ്ത പുത്തന്‍കുരിശ് സി.ഐക്കും എസ്.ഐക്കും എതിരെ നടപടി വേണമെന്ന് ഭൂഅധികാര സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ എം.ഗീതാനന്ദന്‍. സമര സമിതി പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമത്തിലും കളളക്കേസിലും പ്രതിഷേധിച്ച് ദലിത് ഭൂ അവകാശ സമര മുന്നണി നടത്തിയ ആലുവ എസ്.പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
സമര പന്തലിലെത്തിയ പോലീസുദ്യോഗസ്ഥര്‍ ജാതിപ്പേര് വിളിക്കുന്നതിനും അതിക്രമം കാണിക്കുന്നതിനും നിരവധി പേര്‍ സാക്ഷികളാണ്. ഇത് മറച്ച് വെച്ചാണ് സമര സമിതി പ്രവര്‍ത്തകര്‍ക്കെതിരെ കളളക്കേസ് എടുത്തത്. ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദലിത് മഹാ സഭ സംസ്ഥാന പ്രസിഡന്‍റ് സി.എസ് മുരളി അധ്യക്ഷത വഹിച്ചു. സമര സമിതി ജനറല്‍ കണ്‍വീനര്‍ എം.പി.അയ്യപ്പന്‍കുട്ടി വിവിധ സംഘടനാ നേതാക്കളായ വി.സി ജെന്നി, അര്‍ഷദ് പെരിങ്ങാല, റിസ്‌വാന്‍, അഡ്വ പി.ജെ മാനുവല്‍, സി.ടി.സുബ്രഹ്മണ്യം, ഷണ്‍മുഖന്‍, ഡോ.ധന്യാ മാധവ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മാര്‍ച്ചിലും ധര്‍ണയിലും സ്ത്രീകളടക്കം നിരവധി പേര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.