തൃശൂർ: സ്ത്രീകൾക്കും െപൺകുട്ടികൾക്കും എെൻറ നാട്ടിൽ പുറത്തിറങ്ങാൻ ഭയമാണ്. സ്ത്രീയായി പിറക്കരുതെന്ന ചിന്തയാണ് ഇപ്പോൾ ഉയർന്നുവരുന്നത്. ദക്ഷിണാഫ്രിക്ക കൂട്ട ബലാൽസംഗത്തിെൻറ നാടായി മാറി -പറയുന്നത് ദക്ഷിണാഫ്രിക്കൻ നാടക പ്രവർത്തക ലുഖാനിസൊ സ്കൊസാന. ദക്ഷിണാഫ്രിക്കയിൽ സ്ത്രീപീഡനം വർധിച്ചു വരുന്ന പശ്ചാത്തലം പ്രമേയമാക്കി ‘ഇറ്റ്ഫോക്കി’ൽ ‘വാക്ക്’, ‘വോമ്പ് ഒാഫ് ഫയർ’ എന്നീ നാടകങ്ങൾക്കുശേഷം ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അവർ.
ദക്ഷിണാഫ്രിക്കയിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും നേരെ ആക്രമണങ്ങൾ വർധിക്കുകയാണ്. ഒാരോ അരമണിക്കൂറിലും ഒരു പെൺകുട്ടി ദക്ഷിണാഫ്രിക്കയിൽ ലൈംഗികമായി ആക്രമിക്കപ്പെടുകയോ ബലാൽസംഗത്തിന് ഇരയാവുകയോ ചെയ്യുന്നു. ആക്രമണങ്ങളെ ചെറുക്കുന്നതിലും കുറ്റവാളികളെ പിടികൂടുന്നതിലും ഭരണകൂടവും പൊലീസും പരാജയപ്പെട്ടു. ലോകത്തെല്ലായിടത്തും സ്ത്രീകൾ നിസ്സഹായരാണെന്നാണ് എെൻറ കാഴ്ചപ്പാട്. ഇന്ത്യയിലടക്കം എല്ലായിടത്തും സമാന സംഭവങ്ങൾ അരങ്ങേറുന്നു. പരിഷ്കൃത രാഷ്ട്രങ്ങൾ എന്ന് അവകാശപ്പെടുന്ന ബ്രിട്ടനിലെയും അമേരിക്കയിലെയും സ്ഥിതി മറിച്ചല്ല. സ്ത്രീകൾക്കു നേരെ ലൈംഗിക ആക്രമണം അഴിച്ചുവിട്ടും കൂട്ടബലാൽസംഗവും നടത്തിയല്ല പുരുഷത്വം പ്രകടമാക്കേണ്ടത്.
എെൻറ നാട്ടിൽ സ്ത്രീ സംരക്ഷണത്തിനായി പലവട്ടം കാമ്പയിൻ നടന്നു. പക്ഷെ, ഫലമില്ല. പുരുഷന്മാർ തന്നെ വിചാരച്ചെങ്കിലേ ഇതിന് പരിഹാരം കണ്ടെത്താനാവൂ-ഗായിക കൂടിയായ ലുഖാനിസൊ പറഞ്ഞു. മഹാഭാരതത്തിലെ ദ്രൗപദി(പാഞ്ചാലി), 17ാം നൂറ്റാണ്ടിൽ കേപ്ടൗണിൽ ഡച്ച് വാഴ്ച്ചക്കിടെ പീഡനം സഹിക്ക വയ്യാതെ ആത്മഹത്യ ചെയ്ത സാറ, പണ്ടത്തെ ബർമയിൽ കൊല്ലപ്പെട്ട കാത്റിൻ എന്നിവരെ കഥാപാത്രങ്ങളാക്കി ലുഖാനിസൊയും റിയാന എബ്രഹാംസും ചേർന്ന് ശനിയാഴ്ച അവതരിപ്പിച്ച ‘േവാമ്പ് ഒാഫ് ഫയർ’ ലോകത്ത് പീഡനങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കുവേണ്ടിയുള്ള ദൃശ്യാർച്ചനയായിരുന്നു. അതീവ തീവ്രമായ നാടകത്തിൽ റിയാനയായിരുന്നു മുഖ്യാവതരക. സാറ മാച്ചറ്റാണ് സംവിധായക. ‘ദ്രൗപദിയുടെയും സാറയുടെയും കാത്റിെൻറയും കഥക്ക് ഒേട്ടറെ സാമ്യതകൾ ഉണ്ട്. മൂവരും പുരുഷാധിപത്യത്തിെൻറ ഇരകളാണ്. പീഡനങ്ങൾക്ക് വിധേയരായവരാണ്-ലുഖാനിസൊ പറഞ്ഞു.
ഡൽഹി നിർഭയ സംഭവത്തിനു ശേഷം മായാ കൃഷ്ണ റാവു ആവിഷ്കരിച്ച് അവതരിപ്പിച്ച ‘വാക്കി’ൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സാറ മാച്ചറ്റ് ദക്ഷിണാഫ്രിക്കൻ ‘വാക്ക്’ അരങ്ങിലെത്തിച്ചത്. വാക്കിനുശേഷം ദക്ഷിണാഫ്രിക്കൻ അഭിനേതാക്കളും സംവിധായികയും മായാ കൃഷ്ണറാവുവും ആദ്യമായി കണ്ടുമുട്ടാൻ ‘ഇറ്റ്ഫോക്ക്’ വഴിയാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.