1 .സി.സി.ടി.വി. കാമറയിൽ നിന്ന് ലഭിച്ച പ്രതിയുടെ ചിത്രം, 2 .തട്ടിപ്പിനായി തിരുത്തിയ ലോട്ടറി ടിക്കറ്റ്

ലോട്ടറി ടിക്കറ്റിൽ നമ്പർ തിരുത്തി കബളിപ്പിച്ച് പണം തട്ടിയ സംഭവം; പൊലീസ്​ അന്വേഷണം തുടങ്ങി

കഴക്കൂട്ടം: അടിക്കാത്ത ലോട്ടറി ടിക്കറ്റിൽ നമ്പർ തിരുത്തി ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വോഷണം തുടങ്ങി. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ 6.30 ന് ശ്രീകാര്യം ജങ്​ഷനിലെ കളഭം ലക്കി സെൻററിലായിരുന്നു സംഭവം.

മാന്യമായി വസ്ത്രം ധരിച്ച്​ കാറിലെത്തിയയാൾ കടയിലെത്തി കഴിഞ്ഞ ദിവസം നറുക്കെടുത്ത കേരള വിൻവിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് കാണിച്ച്​ 5000 രൂപയുടെ സമ്മാനം ലഭിച്ചിണ്ടെന്നും തുക മാറി തരണമെന്നും ആവശ്യപ്പെട്ടു. റിസൾട്ടുമായി ഒത്തുനോക്കിയപ്പോൾ അയാൾ നൽകിയ wc 644184 ടിക്കറ്റ് നമ്പറിന് അയ്യായിരം രൂപയുടെ സമ്മാനം ഉള്ളതായി ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് കടക്കാരൻ സമ്മാനത്തുക നൽകുകയായിരുന്നു.

പണം വാങ്ങിയ ശേഷം കടയിൽ നിന്ന് പുതിയ ലോട്ടറി ടിക്കറ്റും എടുത്താണ് അയാൾ മടങ്ങിയത്. ഉച്ചയോടെ കടയുടമ സമ്മാനമടിച്ച ടിക്കറ്റുമായി പഴവങ്ങാടിയിലെ ലോട്ടറി മൊത്തക്കച്ചവടസ്ഥാനത്തിൽ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി അറിയുന്നത്.

തട്ടിപ്പ് നടത്തിയയാൾ കൊണ്ടുവന്ന ടിക്കറ്റി​െൻറ യഥാർഥ നമ്പർ wc 644134 ആയിരുന്നു. അത് തിരുത്തിയാണ് തട്ടിപ്പ് നടത്തിയത്. തുടർന്ന് കടയുടമയായ പ്രേമകുമാർ ശ്രീകാര്യം പൊലീസിൽ പരാതി നൽകുകയായിരുന്നു. സമീപത്തെ സി.സി.ടി .വി. കാമറയിൽ നിന്ന് പ്രതിയുടെ ചിത്രം പൊലിസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ ശ്രീകാര്യം പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.