അഭിമന്യുവി​െൻറ വാർഡ്​ അടക്കം നഷ്​ടം; സി.പി.എമ്മിനെ ഞെട്ടിച്ച്​ വട്ടവട

വട്ടവട: സര്‍ക്കാറി​െൻറ സ്വപ്ന പദ്ധതിയടക്കം ആവിഷ്‌കരിച്ചിട്ടും വട്ടവട പഞ്ചായത്തില്‍ തുടര്‍ഭരണം സാധ്യമാകാത്തതിൽ സി.പി.എമ്മിൽ അമർഷം. കഴിഞ്ഞതവണ ഏഴു സീറ്റില്‍ വിജയിച്ച് ഭരണം പിടിച്ചെടുത്ത ഇടതു മുന്നണിക്ക് അഭിമന്യുവി​െൻറ വാര്‍ഡ് അടക്കമാണ് ഇത്തവണ നഷ്​ടമായത്. കടവരിയില്‍ കോണ്‍ഗ്രസിനും മറ്റ് പാര്‍ട്ടികള്‍ക്കും സ്ഥാനാർഥികള്‍ ഇല്ലാത്തതിനാല്‍ ​െതരഞ്ഞെടുപ്പിനു മുമ്പുതന്നെ ഇടതു സ്ഥാനാർഥി വിജയിച്ചിരുന്നു. ബാക്കി വാര്‍ഡുകളില്‍ മത്സരിച്ചെങ്കിലും 10, 11, 12 വാര്‍ഡുകളില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്.

വട്ടവടയുടെ മുഖഛായ മാറ്റാന്‍ മാതൃകഗ്രാമം പദ്ധതിയും കുറിഞ്ഞി സ​േങ്കതവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന മരംവെട്ട് വിഷയത്തിലടക്കം സര്‍ക്കാര്‍ സ്വീകരിച്ച നടപടി വോട്ടാക്കാന്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞില്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്.

വട്ടവടയിലെ അഭിമന്യു മഹാരാജാസ്​ കോളജിൽ കുത്തേറ്റ്​ മരിച്ച സംഭവത്തിൽ കുടുംബത്തെ തന്നെ ഏറ്റെടുക്കുകയായിരുന്നു പാർട്ടി. വീട്​ അടക്കം ആവശ്യമായ സൗകര്യം നല്‍കുകയും ​െചയ്​തു. കൊട്ടക്കാമ്പൂരില്‍ മാതാപിതാക്കള്‍ക്ക് സൗജന്യമായി വീട് നിര്‍മിച്ചു നല്‍കിയതിന്​ പുറമെ അഭിമന്യുവി​െൻറ സഹോദരിയുടെ വിവാഹവും പാർട്ടിയാണ്​ നടത്തിയത്​.

എന്നാല്‍, ഇത്തരം അനുകൂല്യങ്ങള്‍ വോട്ടായി മാറിയില്ലെന്ന് മാത്രമല്ല വാര്‍ഡില്‍ കോണ്‍ഗ്രസ് ആധിപത്യം സ്ഥാപിക്കുന്നതിലാണ്​ കലാശിച്ചത്​.

കഴിഞ്ഞ തവണത്തെക്കാള്‍ ബി.ജെ.പിക്ക് ഒരു സീറ്റ് കുറഞ്ഞത്​ മാത്രമാണ് ആശ്വാസം. ആറ്​ സീറ്റുമായി പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത കോണ്‍ഗ്രസി​െൻറ കടന്നുവരവ്​ എങ്ങനെ സംഭവിച്ചെന്ന്​ പരിശോധന വേണമെന്നാണ്​ സി.പി.എം നേതൃത്വത്തി​െൻറ നിലപാട്​. പരാജയം പഠിക്കാനാണ്​ പാർട്ടി തീരുമാനം. 

Tags:    
News Summary - Lost including Abhimanyu's ward; The CPM was shocked in Vattavada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.