ചർച്ച തീരുമാനമായില്ല;  ലോറി സമരം തുടരും

പാലക്കാട്: ഐ.ആർ.ഡി.എ(ഇൻഷുറൻസ് െറഗുലേറ്ററി ആൻഡ് െഡവലപ്മ​െൻറ് അതോറിറ്റി)യുമായുള്ള ചർച്ച തീരുമാനമാകാതെ പിരിഞ്ഞതോടെ ചരക്ക് ലോറി സമരം ശക്തമാക്കാൻ ലോറിയുടമകൾ തീരുമാനിച്ചു. ഹൈദരാബാദിലാണ് തിങ്കളാഴ്ച അനുരഞ്ജന ചർച്ച നടന്നത്. ഇൻഷൂറൻസ് പ്രീമിയം വർധന സംബന്ധിച്ച് പിന്നീട് ചർച്ചചെയ്യാമെന്ന  നിർദേശം ലോറിയുടമകൾ തള്ളിക്കളയുകയായിരുന്നു. പണിമുടക്ക് അഖിലേന്ത്യ തലത്തിലേക്ക് വ്യാപിക്കുന്നത് പരിഗണനയിലാണെന്ന് ലോറിയുടമകൾ അറിയിച്ചു.

തിങ്കളാഴ്ചയും സംസ്ഥാനത്തേക്ക് എത്തിയ ലോറികൾ സമരാനുകൂലികൾ വാളയാർ ഉൾപ്പെടെയുള്ള അതിർത്തി ചെക്ക്പോസ്റ്റുകളിൽ തടഞ്ഞു. സമരം കൂടുതൽ ശക്തമാക്കുന്നതിനെകുറിച്ച് ആലോചിക്കാൻ ലോറി ഓണേഴ്സ് ഫെഡറേഷൻ കേരളയുടെ സംസ്ഥാന കമ്മിറ്റി ചൊവ്വാഴ്ച രാവിലെ പത്തിന് പാലക്കാട് ചേരുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം. നന്ദകുമാർ അറിയിച്ചു. തമിഴ്നാട്ടിലെ ലോറി ഉടമകൾ സമരത്തിൽ നിന്ന് പിൻമാറി എന്ന പ്രചാരണം ശരിയല്ല. തമിഴ്നാട് സർക്കാറി‍​െൻറ പരിധിയിൽ വരുന്ന കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ചു എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. തമിഴ്നാട്ടിലും സമരം തുടരുമെന്നും അദ്ദേഹം അറിയിച്ചു. സമരം തീർക്കാൻ ഡൽഹിയിൽ രണ്ടാംഘട്ട ചർച്ച വിളിച്ചുചേർക്കുമെന്ന് സൂചനയുണ്ട്. 

Tags:    
News Summary - lorry strike kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.