വൈദികനെ വാഹനമിടിപ്പിച്ച്​ പരിക്കേൽപിച്ചയാൾ പിടിയിൽ

പാലാ: വൈദികനെ വാഹനമിടിപ്പിച്ച്​ പരിക്കേൽപിച്ചയാൾ പിടിയിലായി. മുത്തോലി സ്വദേശി പള്ളിപ്പറമ്പിൽതാഴെ പ്രകാശിനെയാണ് (63)അറസ്റ്റ് ചെയ്തത്. വാഹനവും കസ്റ്റഡിയിലെടുത്തു.

കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത ഡയറക്ടര്‍ ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേലിനെയാണ് വാഹനമിടിപ്പിച്ച് പരിക്കേൽപിച്ചത്.

കഴിഞ്ഞ 12ന് വൈകീട്ട് 6.45ന് പാലാ ബിഷപ് ഹൗസിനു മുന്നില്‍വെച്ചായിരുന്നു സംഭവം. വൈദികനെ ഇടിച്ച ശേഷം വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. അന്വേഷണത്തിനൊടുവിലാണ് പ്രതിയെയും വാഹനവും പിടികൂടിയതെന്ന് പാലാ ഡിവൈ.എസ്​.പി കെ. സദൻ അറിയിച്ചു. 

Tags:    
News Summary - Man arrested for injuring priest by hitting him with vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.