ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഒാ​േട്ടാ ഡ്രൈവർ മരിച്ചു

തിരൂരങ്ങാടി: ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് ഒാ​േട്ടാ ഡ്രൈവർ മരിച്ചു. ചെമ്മാട് കൈപുറത്താഴം സ്വദേശി ചെമ്മലപ്പാറ വീട്ടില്‍ മുഹമ്മദലിയുടെ മകന്‍ സൈഫുദ്ദീനാണ് (30) മരിച്ചത്. ദേശീയപാത ചേളാരിക്കും പടിക്കലിനുമിടയില്‍ തിങ്കളാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു അപകടം.

ചേളാരിയില്‍ യാത്രക്കാരെ ഇറക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൈഫുദ്ദീ​​​െൻറ ഓട്ടോയില്‍ തൃശൂരില്‍നിന്ന്​ കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ലോറി അമിത വേഗതയിലായിരുന്നെന്ന് പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഓട്ടോക്കിടയില്‍നിന്ന്​ സൈഫുദ്ദീനെ പുറത്തെടുത്ത്​ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്​റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചക്ക്​ രണ്ടോടെ ചെമ്മാട് കൈപ്പുറത്താഴം ജുമാമസ്ജിദ്​ ഖബർസ്​ഥാനില്‍ ഖബറടക്കി. മാതാവ്: മമ്മാത്തു. ഭാര്യ: ആയിശാബി മമ്പുറം. രണ്ട് വയസ്സുള്ള ഫാത്തിമ മഷ്ഹ ഏക മകളാണ്. സഹോദരങ്ങള്‍: അമീര്‍ സുഹൈല്‍, സൈഫുന്നിസ, സമീറ.

Tags:    
News Summary - Lorry hit Auto Rickshaw in Chelari; One Dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.