representative image

ഇടുക്കിയിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് തമിഴ്നാട്​ സ്വദേശികൾ മരിച്ചു

പീരുമേട്: ദേശീയപാത 183ൽ വളഞ്ഞാങ്കാനം വളവിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. തമിഴ്നാട് മധുര സ്വദ േശികളായ​ തങ്കമ്മാൾപുരം മുൻ പഞ്ചായത്ത് പ്രസിഡൻറും തേങ്ങ വ്യാപാരിയുമായ തേനി മൈലാടുംപാറ തങ്കമ്മാൾപുരത്ത് ആണ്ട ിപ്പെട്ടി ചക്കണ തേവരുടെ മകൻ സുബ്രഹ്മണ്യൻ (48), ലോറി ഡ്രൈവർ മധുര മേലൂർ തെക്കലിംഗപുരം തോട്ടംപെട്ടി ചെല്ലക്കണ്ണി​​ െൻറ മകൻ ഭൂമിരാജൻ (28), ഇയാളുടെ സഹായി ദിനേശൻ (30) എന്നിവരാണ് മരിച്ചത്.

തമിഴ്നാട്ടിൽനിന്ന്​ കേരളത്തിലേക്ക് തേങ് ങയുമായി വന്ന ലോറി കൊടുംവളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തിങ്കളാഴ്​ച പുലർച്ച രണ്ടരയോടെയാണ് അപകടമുണ് ടായത്. ദേശീയപാത 183ൽ വളഞ്ഞാങ്കാനത്തിനു സമീപം ആദ്യ ഹെയർപിൻ വളവില്‍ നിയന്തണം വിട്ട ലോറി ഇരുന്നൂറടി താഴ്ചയിലുള്ള ത ാഴത്തെ റോഡിലേക്ക് വീണ ശേഷം അഞ്ഞൂറടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തി​​െൻറ ആഘാതത്തില്‍ ലോറി ഛിന്നഭ ിന്നമായി പല ഭാഗങ്ങളിലേക്ക് തെറിച്ചുപോയി. പീരുമേട് എസ്.ഐ ആർ. രാജേഷി​​െൻറ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹങ്ങള്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

വളഞ്ചാങ്കാനം വളവിൽ അപകടം പതിയിരിക്കുന്നു; മരണം നിരവധി
പീരുമേട്: വളഞ്ചാങ്കാനം വളവിൽ തേങ്ങലോറി മറിഞ്ഞ് മരണം രണ്ടാം തവണ. ഞായറാഴ്​ച രാത്രി ലോറി മറിഞ്ഞ് മൂന്നുപേർ മരിച്ച കൊക്കയിൽ 2009 ഡിസംബറിൽ തേങ്ങലോറി മറിഞ്ഞ് മൂന്നുപേരാണ്​ മരിച്ചത്​. ശബരിമല കച്ചവടത്തിന് തമിഴ്നാട്ടിൽനിന്ന്​ തേങ്ങ വാങ്ങി വരവെയാണ് എരുമേലി സ്വദേശി അബ്ബാസും ഭാര്യയും തമിഴ്നാട് സ്വദേശിയായ ഡ്രൈവറും മരിച്ചത്.

ഗുരുതര പരിക്കുകളോടെ ക്ലീനർ രക്ഷപ്പെട്ടു. കുത്തിറക്കത്തുള്ള എസ് വളവ് തിരിയാതെ താഴത്തെ റോഡിലേക്ക് ലോറി മറിയുന്നതും മൂന്നുവർഷത്തിനുള്ളിൽ മൂന്നാം തവണയാണ്​. 2016ൽ കരി കയറ്റി വന്ന ലോറി മുകളിലത്തെ റോഡിൽനിന്ന് താഴത്തെ റോഡിലേക്ക് മറിഞ്ഞ് ഡ്രൈവറാണ്​ മരിച്ചത്​. 2017ൽ തമിഴ്നാട്ടിൽനിന്ന്​ അറവുമാടുകളുമായി കൊടികുത്തി കാളച്ചന്തയിലേക്ക് വന്ന ലോറി താഴത്തെ റോഡിലേക്ക് മറിഞ്ഞ്​ ഏഴ്​ എരുമകളുടെ ജീവൻ നഷ്​ടപ്പെട്ടു. ജീവനക്കാർ പരിക്കുക​േളാടെ രക്ഷപ്പെട്ടു. വിജനമായ സ്ഥലത്ത് രാത്രി അപകടം ഉണ്ടാകുമ്പോൾ രക്ഷാപ്രവർത്തനവും വൈകുന്നു. അപകടശേഷം എത്തുന്ന വാഹനങ്ങളിലുള്ളവരാണ് അപകടവിവരങ്ങൾ അറിയിക്കുന്നത്. കൊടുംവളവും കുത്തിറക്കവുമുള്ള റോഡിൽ വളവ് തിരിയാതെ താഴത്തെ റോഡിലേക്ക് കൂപ്പുകുത്തിമറിയുകയാണ്. അപകടം നടക്കുമ്പോൾ താഴത്തെ റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ മറ്റൊരു ദുരന്തവും ഒഴിവാകുന്നു.

വളവുകൾ ആരംഭിക്കുന്നിടത്ത് തന്നെ ദിശാസൂചിക ബോർഡുകളും ക്രാഷ് ബാരിയറും ദേശീയപാത അധികൃതർ സ്ഥാപിച്ചിട്ടുണ്ട്. രാത്രി എത്തുന്ന ലോറിയിലെ ഡ്രൈവർമാർ ഉറങ്ങി ദിശതെറ്റി വാഹനം മറിയുകയാണെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്​ച രാത്രിയിലെ അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരും മരിച്ചു. താഴേക്ക് പതിച്ച ലോറി റോഡുവക്കിൽ ഇടിച്ച ശേഷം കൊക്കയിലേക്ക് പായുകയായിരുന്നു. എൻജിനും പിൻവശവും റോഡ് വക്കിലും ഷാസി രണ്ടായി മുറിഞ്ഞ് പൂർണമായും തകർന്ന ലോറി 200 മീറ്ററിലധികം താഴെ കൊക്കയിലുമാണ് പതിച്ചത്. വേഗത്തിൽ എത്തിയതിനാലാണ് റോഡിലെ ടാറിങ്ങിൽ വീഴാതെ സംരക്ഷണഭിത്തി തകർത്ത് കൊക്കയിൽ പതിച്ചത്. മുമ്പുണ്ടായ രണ്ട് അപകടങ്ങളിലും ലോറികൾ കട്ടിക്ക് സൈഡിലാണ് വീണത്.

അപകടം ആദ്യം അറിഞ്ഞത് സമീപവാസികൾ
പീരുമേട്: ലോറി അപകടം ആദ്യം അറിഞ്ഞത് സമീപവാസികൾ. അപകടം നടന്ന സ്ഥലത്തുനിന്ന്​ 400 മീറ്ററോളം ദൂരത്തിൽ താമസിക്കുന്നവരാണ് ലോറി മറിഞ്ഞതി​​െൻറ ശബ്​ദംകേട്ട്​ എത്തിയത്. ഇവർ അറിയിച്ചതിനെ തുടർന്ന് പീരുമേട് പൊലീസ് സ്​റ്റേഷനിലെ നൈറ്റ് പട്രോളിങ്​ സംഘവുമെത്തി. പിന്നീട് ഹൈവേ പൊലീസും ഫയർഫോഴ്സ് യൂനിറ്റും വളഞ്ചാങ്കാനം പാലത്തിന് സമീപത്തെ വ്യാപാരികളും മുറിഞ്ഞപുഴ സ്വദേശികളും രക്ഷാപ്രവർത്തനത്തിനെത്തി. മരിച്ച മൂന്നു പേരും റോഡിൽ കിടക്കുകയായിരുന്നു. 500 മീറ്ററിലധികം ദൂരത്തിൽ കൊക്കയിലെ വനത്തിലൂടെയാണ് ലോറിയുടെ തകർന്ന ഭാഗങ്ങൾ പോയത്. മറ്റാ​െരങ്കിലും അകപ്പെട്ടിട്ടുണ്ടോ എന്നറിയാൻ വനത്തിലിറങ്ങിയും പരിശോധന നടത്തി.

വളഞ്ചാങ്കാന​െത്ത ആദ്യ അപകടം 1962ൽ
പീരുമേട്: വളഞ്ചാങ്കാനത്തെ കൊടുംവളവിൽ റോഡിൽനിന്ന് റോഡിലേക്ക് വാഹനം മറിഞ്ഞ് ആദ്യം അപകടം ഉണ്ടാകുന്നത് 1962ൽ. വിനോദയാത്ര സംഘത്തിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് കുട്ടികൾ ഉൾപ്പെടെ ഒമ്പതുപേരാണ് മരിച്ചത്. ഇടുങ്ങിയതും കൊടുംവളവുമായ റോഡാണ് ഉണ്ടായിരുന്നത്. 1987ൽ ഇവിടെ ലോറി മറിഞ്ഞെങ്കിലും ജീവനക്കാർ പരിക്കുകളോടെ രക്ഷപ്പെട്ടു. കൊക്കയിൽ വീണ് പൂർണമായും തകർന്ന ലോറി ഉടമ ഉപേക്ഷിക്കുകയായിരുന്നു. അപകടത്തിൽപെട്ട ലോറികൾ എല്ലാം തമിഴ്നാട്ടിൽനിന്ന്​ എത്തിയവയാണ്. കൊടുംവളവും കുത്തിറക്കവുമായ റോഡിലെ അശ്രദ്ധമായ ഡ്രൈവിങ്ങാണ്​ അപകടകാരണമാകുന്നത്.


Tags:    
News Summary - Lorry Accident in Idukki - Three killed - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.