ന്യൂഡൽഹി / തിരുവനന്തപുരം: 400 സീറ്റ് നേടുമെന്ന് കട്ടായം പറഞ്ഞ് പ്രചാരണം നടത്തിയ എൻ.ഡി.എ, 300 സീറ്റ് പോലും തികക്കാനാവാതെ വീണ്ടും ഭരണത്തിലേക്ക്. 294 സീറ്റിലാണ് ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നേറുന്നത്. ഇൻഡ്യ സഖ്യം 232 സീറ്റിലും മറ്റുള്ളവർ 17സീറ്റിലും ലീഡ് ചെയ്യുന്നു.
അതിനിടെ, കേരളത്തിൽ ആദ്യമായി ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അക്കൗണ്ട് തുറന്നു. നടൻ സുരേഷ് ഗോപിയാണ് വിജയമുറപ്പിച്ചത്. 10,811,25 വോട്ടുകൾ പോൾ ചെയ്തതിൽ 409239 വോട്ടുകളാണ് സുരേഷ്ഗോപി ഇതുവരെ നേടിയത്. 75079 ഭൂരിപക്ഷവുമായി മുന്നേറുകയാണ്.
കേരളത്തിൽ 18 സീറ്റുകളിൽ യു.ഡി.എഫും, ആലത്തൂരിൽ മാത്രം എൽ.ഡി.എഫും ലീഡ് ചെയ്യുകയാണ്. തിരുവനന്തപുരത്ത് ഏറെ നേരം ലീഡുയർത്തിയ ബി.ജെ.പിയുടെ രാജീവ് ചന്ദ്രശേഖരനെ പിന്നിലാക്കി ശശി തരൂർ ലീഡ് നേടിയിരിക്കുകയാണ്.
കണ്ണൂർ നടാലിലെ വീട്ടിൽ യു.ഡി.എഫ്. നേതാക്കൾക്കൊപ്പം തെഞ്ഞെടുപ്പ് ഫലം ടി.വിയിൽ കാണുന്ന കെ. സുധാകരന് വിജയം ഉറപ്പിച്ചതോടെ ഭാര്യ സ്മിത മധുരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.