തിരുവനന്തപുരം: എക്സിറ്റ് പോൾ ഫലങ്ങളുയർത്തിയ ചൂടേറിയ രാഷ്ട്രീയ സംവാദങ്ങൾ ക്കിടെ ലോക്സഭ തെരഞ്ഞെടുപ്പിെൻറ വോെട്ടണ്ണൽ വ്യാഴാഴ്ച. സംസ്ഥാനത്തെ 29 കൗണ്ടിങ് ലൊക്കേഷനുകളിലായി സജ്ജമാക്കിയ 140 കേന്ദ്രങ്ങളിൽ വ്യാഴാഴ്ച രാവിലെ എേട്ടാടെ വോെട് ടണ്ണൽ ആരംഭിക്കും. ഇതിനുള്ള ക്രമീകരണങ്ങൾ അന്തിമഘട്ടത്തിലാണ്.
ഇക്കുറി ഒാരോ നി യമസഭ മണ്ഡലങ്ങളിെലയും അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് ബാലറ്റുകൾ കൂടി എണ്ണുന്നതിനാൽ അന്തിമ ഫലപ്രഖ്യാപനം വൈകും. അതേസമയം വോട്ട് യന്ത്രങ്ങൾ എണ്ണിത്തീരാൻ നാല് മണിക്കൂർ മതിയെന്നതിനാൽ ഉച്ചയോടെ ഫലസൂചനകൾ ലഭിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കുന്നത്. അന്തിമ ഫലപ്രഖ്യാപനം 10 മണിക്കൂർവരെ വൈകും. നേരിയ മാർജിനിൻ വിജയിയെ നിശ്ചയിക്കുന്ന മണ്ഡലങ്ങളിൽ തർക്കങ്ങളുണ്ടാകുന്ന പക്ഷം വിവിപാറ്റ് എണ്ണലിലേക്ക് കടന്നാൽ സമയം വീണ്ടും നീളും.
വിവിപാറ്റ് ബാലറ്റുകൾ എണ്ണുന്നതിന് എല്ലാ കൗണ്ടിങ് ബൂത്തുകളിലും പ്രത്യേക ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഒരു വിവിപാറ്റ് എണ്ണിപ്പൂർത്തിയാക്കാൻ ശരാശരി 40 മിനിറ്റ് വേണം. തപാൽ േവാട്ടുകളാണ് ആദ്യം എണ്ണുക. ഇത് പൂർത്തിയായശേഷം 8.30ന് മാത്രമേ വോട്ട് യന്ത്രങ്ങൾ എണ്ണിത്തുടങ്ങാവൂവെന്നാണ് നിർദേശം. എന്നാൽ, സമയം വൈകുമെന്നതിനാൽ ഒരു ലോക്സഭ മണ്ഡലത്തിലെ ഒരു നിയോജകമണ്ഡലത്തിൽ മാത്രം ഇൗ സമയക്രമം പിന്തുടരൂ. മറ്റുള്ളിടങ്ങളിലെല്ലാം രാവിലെ എട്ടിന് േവാട്ട് യന്ത്രത്തിലെ വോെട്ടണ്ണൽ ആരംഭിക്കും. ഫലത്തിൽ രാവിലെ 8.10ഒാടെ തന്നെ ആദ്യ ലീഡ് വിവരങ്ങൾ പുറത്തുവരും.
വോട്ട് യന്ത്രത്തിെലയും വിവിപാറ്റിലെയും വോട്ടിൽ വ്യത്യാസമുണ്ടെങ്കിൽ വിവിപാറ്റ് ഫലമാണ് അന്തിമമായി പരിഗണിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.