ലോക്​ഡൗൺ സമയത്ത് ഹോട്ടലിൽ മോഷണം

പന്തളം: പന്തളം ആര്യാസ് ഹോട്ടലിൽ മോഷണം നടന്നു. അടച്ചിട്ട ഹോട്ടലിൽ ലോക്​ഡൗൺ സമയത്ത് മോഷണം നടന്ന വിവരം വ്യാഴ്യാഴ്ചയാണ് പുറത്തറിഞ്ഞത്. വിരലടയാള വിദഗ്​ധർ വെള്ളിയാഴ്ച പരിരോധന നടത്താനിരിക്കെയാണ് വീണ്ടും കഴിഞ്ഞ രാത്രിയിൽ സി.സി ടി.വി കാമറയുടെ മോണിറ്റർ മോഷണംപോയത്. ലോക്​ഡൗൺ ആരംഭിക്കുന്നതിന് മു​േമ്പ മാർച്ച് 24ന് ഹോട്ടൽ ഉടമയും ജീവനക്കാരും നാട്ടിൽ പോയിരുന്നു.

ഈ സമയത്ത് വാടകയും വൈദ്യുതി ചാർജ് അടക്കാനും കൗണ്ടറിൽ സൂക്ഷിച്ച 47,000 രൂപയാണ്  ആദ്യം മോഷണം പോയത്. ഹോട്ടൽ ഉടമയുടെ നിർദേശപ്രകാരം ഹോട്ടൽ വൃത്തിയാക്കാൻ എത്തിയ ജീവനക്കാർ കൗണ്ടറി​​െൻറ ഡ്രോ തുറന്നുകിടക്കുന്നത് കണ്ടപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. 
വാഷ് ബേസിനോട് ചേർന്നുള്ള കബോഡ് പൊളിച്ച് അകത്തുകയറിയാണ്​ മോഷണം നടത്തിയതെന്നാണ് പൊലീസി​​െൻറ നിഗമനം.

പന്തളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച ദിവസം രാത്രി വീണ്ടും മോഷണം നടന്നത് പൊലീസിനും തലവേദനയായി. ദിവസംമുഴുവൻ പൊലീസ് നിരീക്ഷണമുള്ള പന്തളത്തെ നഗരകേന്ദ്രത്തിലെ ഹോട്ടലിലാണ് വീണ്ടും മോഷണം നടന്നത്​. വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി. ഹോട്ടലിൽ ഉണ്ടായിരുന്ന നിരീക്ഷണ കാമറ പരിശോധിക്കുമെന്ന് പന്തളം എസ്.ഐ എസ്‌. ശ്രീകുമാർ പറഞ്ഞു.

Tags:    
News Summary - Lockdown theft-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.