മോട്ടോര്‍ വാഹനങ്ങളുടെ പെര്‍മിറ്റുകള്‍ക്ക്​ ഇളവ്​

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തെ മോട്ടോര്‍ വാഹനങ്ങളുടെ പെര്‍മിറ്റുകള്‍ക്കടക്കം ഇളവുകള് ‍ പ്രഖ്യാപിച്ചു. ഏപ്രില്‍ ഒന്നിന്‌ അടക്കേണ്ട സംസ്ഥാനത്തെ മോട്ടോര്‍ വാഹനങ്ങളുടെ ത്രൈമാസ നികുതി ജൂണ്‍ ഒന്നു വര െ അടക്കുന്നതിന് സാവകാശം നല്‍കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സ്വകാര്യ ടൂറിസ്​റ്റ്​ ബസുകള്‍, ഓട്ടോ, ടാക്‌സി,ചരക്ക് വാഹനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇതി​​െൻറ പ്രയോജനം ലഭ്യമാകും. ഫെബ്രുവരി ഒന്നിനും ജൂണ്‍ 30 നും ഇടക്ക് കാലാവധി അവസാനിക്കുന്ന വാഹനഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍, എല്ലാ വിധ പെര്‍മിറ്റുകള്‍, ഡ്രൈവിംഗ് ലൈസന്‍സ് അടക്കമുള്ള രേഖകള്‍ക്ക് ജൂണ്‍ 30 വരെ സാധുതയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags:    
News Summary - Lockdown Relaxation for Motor Vehicles -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.