Posted On
date_range Updated On
date_range ലോക് ഡൗൺ വിലക്ക് ലംഘിച്ച് പള്ളിയിലെത്തിയവരുൾപ്പെടെ 11 പേർക്കെതിരെ കേസ്
ചാവക്കാട്: ലോക് ഡൗൺ ചട്ടം ലംഘിച്ച് പള്ളിയിൽ നമസ്കരിക്കാനെത്തിയ അഞ്ച് പേരുൾപ്പെടെ 11 പേർക്കെതിരെ കേസെടുത്തു. തിരുവത്ര സൈഫുള്ള റോഡിലെ നമസ്ക്കാര പള്ളിയിൽ വെള്ളിയാഴ്ച്ച മഗ് രിബ് നമസ്ക്കാരത്തിനെത്തിയ പരിസരവാസികളായ സിദ്ദ ി (60), ഫൈസൽ (35), മുഹമ്മദ് (56), കോയ (60), സിദ്ദീഖ് ഹാജി (67) എന്നീ അഞ്ച് പേർക്കും പള്ളി ഭാരവാഹികൾക്കുമെതിരെയാണ് ചാവക്കാട് പൊലീസ് കേസെടുത്തത്.
കഴിഞ്ഞ വർഷം നിർമാണം പൂർത്തിയാക്കി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്ത പള്ളിയാണിത്. വൈകീട്ട് സൈഫുള്ള റോഡിൽ നിൽക്കുകയായിരുന്ന രണ്ട് കുട്ടികൾ അതുവഴി പോയ പൊലീസിനെ കണ്ട് ഓടിക്കയറിയത് പള്ളിയിലേക്കായിരുന്നു. ഇവരെ പിന്തുടർന്നപ്പോഴാണ് അഞ്ച് പേരേയും കണ്ടത്. നിയമം ലംഘിച്ച് കൂട്ടം കൂടിയ ഇവർക്കെതിരെ കേസെടുത്ത് നോട്ടീസ് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.