​ലോക്​ഡൗൺ; ക്രിസ്​ത്യൻ പള്ളികളിൽ ഞായറാഴ്ച പ്രാർഥനക്ക്​ കൂടുതൽ ഇളവില്ലെന്ന്​ സർക്കാർ

തിരുവനന്തപുരം: ക്രിസ്​ത്യൻ പള്ളികളിൽ ഞായറാഴ്ച പ്രാർഥനക്ക്​ കൂടുതൽ ഇളവ്​ നൽകാനാവില്ലെന്ന്​ സംസ്ഥാന സർക്കാർ. കോവിഡ്​ അവലോകന യോഗത്തിലാണ്​ ഇക്കാര്യം തീരുമാനിച്ചത്​. ടി.പി.ആർ കുറയാത്തതാണ്​ കാരണം. കൂടുതൽ ഇളവ്​ വേണമെന്ന്​ ക്രൈസ്​തവ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

ആരാധനാലായങ്ങളിൽ 15 പേർ എന്ന നിലവിലുള്ള അനുമതി ഉപയോഗിച്ച്​ പ്രാർഥന നടത്താം. വാരാന്ത്യ ലോക്​ഡൗൺ നിലനിൽക്കുന്നതിനാൽ കൂടുതൽ ഇളവ്​ നൽകാനാകില്ലെന്ന നിലപാടാണ്​ സർക്കാറിനുള്ളത്​. ചൊവ്വാഴ്ച അവലോകന യോഗം നടത്തി തീരുമാനങ്ങൾ പുനരാലോചിക്കാമെന്നാണ്​ സർക്കാറിന്‍റെ നിലപാട്​. കൂടുതൽ ഇളവുകളെ പറ്റി ഇപ്പോൾ ആലോചിക്കണ്ടെന്നാണ്​ ഒൗദ്യോഗിക തീരുമാനം.

Tags:    
News Summary - Lock down; Sunday prayers are not allowed in Christian churches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.