സംസ്​ഥാനത്ത്​ ഞായറാഴ്​ച സമ്പൂർണ ലോക്​ഡൗൺ; അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം

തിരുവനന്തപുരം: ഞായറാഴ്​ച​ സംസ്​ഥാനത്ത്​ സമ്പൂർണ ലോക്‌ഡൗൺ. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം ഇന്ന്​ തുറന്ന്​ പ്രവർത്തിക്കാം. വാഹനങ്ങൾ നിരത്തിലിറക്കരുതെന്നും നിർദേശമുണ്ട്​. അവശ്യ സേവനങ്ങൾ, പാൽ വിതരണം,-സംഭരണം, ആശുപത്രി, ലാബ്, മെഡിക്കൽ സ്​റ്റോറുകൾ, ആരോഗ്യ, കോവിഡ് പ്രവർത്തനത്തിലേർപ്പെട്ട വകുപ്പുകൾ, മാലിന്യ നിർമാർജനത്തിലേർപ്പെട്ടവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രവർത്തിക്കാം.

മാധ്യമങ്ങൾക്കും വിവാഹ, മരണ ചടങ്ങുകൾക്കും നിയന്ത്രണം ബാധകമല്ല. നിയന്ത്രണങ്ങൾക്കു വിധേയമായി ദേവാലയങ്ങളിൽ ആരാധന നടത്താമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 

ഹോട്ടലുകളിൽ ടേക്ക് എവേ സർവിസ് കൗണ്ടർ പ്രവർത്തിക്കാം. മെഡിക്കൽ ആവശ്യത്തിനും കോവിഡ് പ്രതിരോധത്തിനും ഉദ്യോഗസ്ഥർക്ക് സഞ്ചരിക്കാം. സന്നദ്ധ പ്രവർത്തകർക്കും അനുവദനീയ കാര്യങ്ങൾക്ക് പ്രവർത്തിക്കുന്നവർക്കും സഞ്ചരിക്കാൻ അനുവാദമുണ്ട്. മറ്റ്​ അത്യാവശ്യ ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നവർക്ക്​ ജില്ല ഭരണകൂടത്തി​​​​െൻറയും പൊലീസി​​​​െൻറയും പാസ് വേണം.

വാഹനങ്ങൾ കൂടുതലായി പുറത്തിറങ്ങാത്തതിനാൽ പെട്രോളി​​​​െൻറ ആവശ്യംവരാൻ സാധ്യതയില്ല. എന്നാലും ആവശ്യക്കാർക്ക്​ പെട്രോൾ ലഭ്യമാക്കാൻ പമ്പുകളുടെ കാര്യത്തിൽ ആകുന്ന കാര്യങ്ങൾ ചെയ്യാമെന്നും പറഞ്ഞു. 

ഇന്ന് അനുവദിക്കുന്ന കാര്യങ്ങൾ

1. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ

3. പാൽവിതരണവും സംഭരണവും

4. പത്രം, മാധ്യമങ്ങൾ

5. ആശുപത്രികൾ, ലാബുകൾ, മെഡിക്കൽ സ്റ്റോർ, അനുബന്ധ സേവനങ്ങൾ

6. വിവാഹം, ശവസംസ്കാരം എന്നിവയ്ക്കായി അനുവദനീയമായ പരിധിയിൽ ഉള്ള അത്ര ആളുകൾക്ക് മാത്രം നിലവിലുള്ള സുരക്ഷാ നിബന്ധന പാലിച്ച് പങ്കെടുക്കാം

7. കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വകുപ്പുകൾ, ഏജൻസികൾ, പ്രവർത്തനങ്ങൾ

8. ചരക്കു വാഹനങ്ങൾ

9. മാലിന്യ നിർമാർജന ഏജൻസികൾ

10. തുടർച്ചതായി പ്രവർത്തിക്കേണ്ട ഉത്പാദന മേഖലയിലെ വ്യവസായങ്ങൾ, ഇപ്പോൾ നടന്നു വരുന്ന നിർമാണ പ്രവർത്തനങ്ങൾ

11. ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകൾ (രാവിലെ എട്ടു മണി മുതൽ രാത്രി ഒമ്പതു വരെ. ഓൺലൈനിൽ ഓർഡർ ചെയ്യുന്ന ഭക്ഷണം പത്തു മണി വരെ എത്തിക്കാം.

12. നടത്തവും സെക്കിൾ യാത്രയും

അടിയന്തിര മെഡിക്കൽ ആവശ്യങ്ങൾക്ക്‌ വേണ്ടിയുള്ള യാത്ര അനുവദിക്കും

അടിയന്തിര ജോലികളിൽ ഉള്ള സർക്കാർ ഉദ്യോഗസ്ഥർ, കോവിഡ് 19 പ്രതിരോധ പ്രവർത്തനം നടത്തുന്നവർ എന്നിവർക്കും സഞ്ചരിക്കാം

മുകളിൽ പറഞ്ഞ 1 മുതൽ 12 വരെ ഉള്ള അനുവദനീയമായ കാര്യങ്ങൾക്കായി പ്രവർത്തിക്കുന്നവർക്കും അതിനു വേണ്ടിയുള്ള യാത്ര ചെയ്യാം

ആരാധനാലയങ്ങളിൽ ആവശ്യമായ ആരാധനാ കർമ്മങ്ങൾ നടത്തുന്ന പുരോഹിതർക്ക്‌ മാത്രം ആ ആവശ്യത്തിനായി സഞ്ചരിക്കാം. ആരാധനാലയങ്ങൾ നിലവിൽ ഉള്ളത് പോലെ അടഞ്ഞ് തന്നെ കിടക്കണം. അവിടെ പൊതു ജനങ്ങൾ കൂടുന്ന ആരാധനകൾ/പ്രാർത്ഥനകൾ/ കൂട്ടം ചേരലുകൾ മുതലായവ നടത്തരുത്

ഇൗ പറഞ്ഞതിന് പുറമെ അടിയന്തര സാഹചര്യത്തിൽ യാത്ര ചെയ്യേണ്ടി വന്നാൽ ജില്ലാ കലക്ടറിൽ നിന്നോ പോലീസിൽ നിന്നോ പാസ് വാങ്ങണം.

Tags:    
News Summary - lock down in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.