മുട്ടില്‍ ഹൈസ്‌കൂളിന് വിജയം നൂറ് മേനി കല്‍പറ്റ: എസ്.എസ്.എല്‍.സി.പരീക്ഷയില്‍ നൂറ് മേനി വിജയം നേടി മുട്ടില്‍ ഓര്‍ഫനേജ് ഹൈസ്‌കൂള്‍. പരീക്ഷയെഴുതിയ 309 വിദ്യാര്‍ത്ഥികളും തുടര്‍പഠന യോഗ്യത നേടി. 26 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. 19 പേര്‍ 9 എ പ്ലസും, 22 പേര്‍ 8 എ പ്ലസും നേടി. മുട്ടില്‍ ഓര്‍ഫനേജ് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളില്‍ പരീക്ഷയെഴുതിയ 49 പേരും വിജയിച്ചു. വിജയികളെയും അധ്യാപകരെയും സ്‌കൂള്‍ കോര്‍പറേറ്റ് മാനേജര്‍ എം.എ.മുഹമ്മദ് ജമാല്‍, ഓര്‍ഫനേജ് പ്രസിഡന്റ് കെ.കെ.അഹമ്മദ് ഹാജി, പി.ടി.എ പ്രസിഡന്റ് എന്‍.മുസ്തഫ എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.