wdl100 ബൈക്ക്​ മോഷണം; നാലുപേർ അറസ്​റ്റിൽ

കൽപറ്റ: കുറുമ്പാലക്കോട്ട വിനോദസഞ്ചാര കേന്ദ്രം സന്ദർശിക്കാനെത്തുന്നവരുടെ ബൈക്കുകൾ മോഷണം നടത്തിയ നാലു യുവാക്കളെ കമ്പളക്കാട് പൊലീസ് അറസ്​റ്റ്​ ചെയ്തു. കമ്പളക്കാട് കൊഴിഞ്ഞങ്ങാട് വീട്ടിൽ മുഹമ്മദ് അജ്നാസ് (23), കരിങ്കുറ്റി കളരിക്കൽ വീട്ടിൽ അപ്പു എന്ന അതുൽകൃഷ്ണ (21), കരിഞ്ഞക്കുന്ന് കാഞ്ഞായി വീട്ടിൽ അൻസാർ (21), വെണ്ണിയോട് വലിയകുന്ന് വീട്ടിൽ ശരത്ത് (21) എന്നിവരെയാണ് അതിസാഹസികമായി പിടികൂടിയത്. കുറുമ്പാലക്കോട്ടയിലെ പാർക്കിങ്ങിൽനിന്ന്​ മാർച്ച്, ഏപ്രിൽ മാസങ്ങളിലായി മൂന്ന് ബൈക്കുകളാണ് ഇവർ മോഷ്​ടിച്ചത്. ബൈക്കുകളുടെ ലോക്കുകൾ പൊട്ടിച്ചാണ് മോഷണം നടത്തുന്നത്. ഒരു ബൈക്ക്​ പടിഞ്ഞാറത്തറ സ്വദേശിക്ക് വിൽപന നടത്തിയിരുന്നു. മറ്റു രണ്ട് ബൈക്കുകൾ ഇവരിൽനിന്ന്​ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. യുവാക്കളെ ജെ.സി.എം കോടതിയിൽ ഹാജരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.