കൽപറ്റ: ജില്ലയില്‍ വ്യാഴാഴ്ച 614 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 83 പേര് രോഗമുക്തി നേടി. 607 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 34,062 ആയി. 29,031 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 4,290 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 3,923 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
തവിഞ്ഞാല്‍ 49, അമ്പലവയല്‍ 38, മേപ്പാടി 37, ബത്തേരി 36, നെന്മേനി, പൊഴുതന 34 പേര് വീതം, മാനന്തവാടി 33, മീനങ്ങാടി 32, കല്പറ്റ 31, വെള്ളമുണ്ട 26, കണിയാമ്പറ്റ 25, പുല്പള്ളി 23, മൂപ്പൈനാട്, പടിഞ്ഞാറത്തറ 22 പേര് വീതം, തിരുനെല്ലി 20, വെങ്ങപ്പള്ളി 19, തരിയോട് 17, പനമരം 16, മുള്ളന്‍കൊല്ലി, കോട്ടത്തറ, പൂതാടി 14 പേര് വീതം, എടവക, മുട്ടില്‍ 13 പേര് വീതം, നൂല്‍പ്പുഴ 10, വൈത്തിരി എട്ട്, തൊണ്ടര്‍നാട് സ്വദേശികളായ ഏഴു പേരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
ബിഹാറില്‍നിന്ന് വന്ന രണ്ട് അമ്പലവയല്‍ സ്വദേശികള്‍, ഒരു കല്പറ്റ സ്വദേശി, കര്‍ണാടകയില്‍നിന്ന് വന്ന മാനന്തവാടി, ബത്തേരി സ്വദേശികള്‍, രാജസ്ഥാനില്‍നിന്നു വന്ന നൂല്‍പ്പുഴ സ്വദേശി, തമിഴ്നാട്ടില്‍നിന്ന് വന്ന പുല്പള്ളി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍നിന്ന് വന്ന് രോഗബാധിതരായത്.
മേപ്പാടി എട്ട്, പൊഴുതന നാല്, പടിഞ്ഞാറത്തറ, തരിയോട്, എടവക മൂന്നു പേര് വീതം, മാനന്തവാടി, ബത്തേരി രണ്ടുപേര്‍ വീതം, തവിഞ്ഞാല്‍, വെള്ളമുണ്ട, തിരുനെല്ലി, മീനങ്ങാടി, വൈത്തിരി സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 53 പേർക്കുമാണ് രോഗം ഭേദമായത്.
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ 1643 പേരെ കൂടി നിരീക്ഷണത്തിലാക്കി. 482 പേര് നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 12435 പേര്. വ്യാഴാഴ്ച 74 പേരെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി.
ജില്ലയില്‍നിന്ന് വ്യാഴാഴ്ച 4549 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇതുവരെ പരിശോധനക്ക് അയച്ച 3,51,835 സാമ്പിളുകളില്‍ 3,48,432 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 3,14,370 നെഗറ്റിവും 34,062 പോസിറ്റിവുമാണ്.
പുൽപള്ളി: കോവിഡ് രണ്ടാംതരംഗം വ്യാപിക്കുന്നതിനെ പ്രതിരോധിക്കാൻ പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലും ഊർജിത പ്രവർത്തനങ്ങൾ ആരംഭിച്ചു. വാർഡ് തലങ്ങളിൽ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ജാഗ്രത സമിതികൾ രൂപവത്കരിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനത്തിനെക്കുറിച്ച് ജനകീയ ബോധവത്കരണം നടത്താൻ ശ്രമങ്ങൾ ആരംഭിച്ചു. പൂതാടിയിൽ സർവകക്ഷിയോഗം വിളിക്കും. വാർഡ്തലങ്ങളിൽ സന്നദ്ധ സേവനത്തിന് തയാറുള്ള യുവാക്കളിൽനിന്ന് പഞ്ചായത്ത് അപേക്ഷകൾ സ്വീകരിക്കാൻ നടപടി തുടങ്ങി.
പുൽപള്ളിയിലും പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാണ്. വാർഡ്തല ജാഗ്രത സമിതികൾ രൂപവത്കരിച്ചു. ആറ് കേന്ദ്രങ്ങളിൽ വാക്സിനേഷൻ ക്യാമ്പ് നടത്തി. വെള്ളിയാഴ്ച മരകാവ് സെൻറ് തോമസ് പള്ളി പാരിഷ്ഹാളിൽ നടത്തുന്ന ക്യാമ്പിൽ ഓൺലൈൻ ബുക്കിങ് ആവശ്യമില്ലെന്ന് അറിയിച്ചു. ആദിവാസി ജനവിഭാഗങ്ങളെ പരിഗണിച്ചാണ് നടപടി. താഴെഅങ്ങാടിയിലെ സെക്കൻഡ് ലൈൻ ട്രീറ്റ് മെൻറ് സെൻററിൽ ചികിത്സയിലുള്ളവർക്ക് ഭക്ഷണ സൗകര്യവും ഒരുക്കിയിട്ടുണ്ട്. മുള്ളൻകൊല്ലിയിൽ ഓരോ വാർഡിലും ജാഗ്രതാ സമിതികൾ നിലവിൽ വന്നു. കിലയിൽ നിന്ന് പരിശീലനം ലഭിച്ചവർ വാർഡുകളിലെ ആർ.ആർ.ടി അംഗങ്ങൾക്ക് പരിശീലനം നൽകി. ഓരോ വാർഡിലും ഒഴിഞ്ഞുകിടക്കുന്ന വീടുകൾ കണ്ടെത്തി കോവിഡ് രോഗബാധയുള്ളവരെ താമസിപ്പിച്ച് ചികിത്സിക്കാൻ നടപടി ആരംഭിച്ചു. അടുത്ത ദിവസം തന്നെ സർവകക്ഷി യോഗം വിളിച്ച് ഭാവി പരിപാടികൾ തീരുമാനിക്കും.
കൽപറ്റ: കോവിഡ് വ്യാപനസാധ്യത കണക്കിലെടുത്ത് ജില്ലയിൽ 18 വാർഡുകളെ കണ്ടെയ്ൻമെൻറ് സോണുകളായും മൈക്രോ കണ്ടെയ്ൻമെൻറ് സോണുകളായും പ്രഖ്യാപിച്ചു. മേപ്പാടി പഞ്ചായത്ത് ചെമ്പോത്തറ വാർഡിലെ റാട്ടക്കൊല്ലി കോളനി, വെങ്ങപ്പള്ളി പഞ്ചായത്തിലെ വെങ്ങപ്പള്ളി പ്രദേശം, കോക്കുഴി വാർഡിലെ തൊണ്ടൻ കോളനി, നൂൽപ്പുഴ പഞ്ചായത്തിലെ കോട്ടനാട് കോളനി, അമ്പലവയൽ പഞ്ചായത്തിലെ നെല്ലറചാൽ വാർഡിൽ നെല്ലറചാൽ-മേപ്പാടി റോഡിെൻറ ഇരുവശവും പനമരം പഞ്ചായത്തിലെ പാറക്കുനി, ഒഴുക്കൊള്ളി കോളനി, തവിഞ്ഞാൽ പഞ്ചായത്തിലെ വാർഡ് ഒമ്പതിൽ എസ് വളവ് മുതൽ 46ാംമൈൽ കമ്പപ്പാലം, ഇടിക്കര പ്രദേശം, തിണ്ടുമൽ തെക്കേക്കര പ്രദേശം, മീനങ്ങാടി പഞ്ചായത്തിലെ വട്ടത്തുവയൽ റോഡ്, ആവയൽ കോളനി, കണിയാമ്പറ്റ പഞ്ചായത്ത് 11ാം വാർഡിലെ കൊഴിഞ്ഞാങ്ങാട് കോളനി, പുൽപള്ളിയിലെ അച്ചനഹള്ളി കോളനി, മുട്ടിലിലെ അവിലാട്ടു എസ്.ടി കോളനി, കൽപറ്റ നഗരസഭയിലെ പടപുരം കോളനി എന്നിവ മൈക്രോ കണ്ടെയ്ൻമെൻറ് സോണുകളും തിരുനെല്ലി പഞ്ചായത്തിലെ വാർഡ് അഞ്ച് തോൽപെട്ടി, വാർഡ് നാല് അരണപ്പാറ, കണിയാമ്പറ്റ പഞ്ചായത്തിലെ നാലാം വാർഡ് ചിത്രമൂല എന്നിവ പൂർണ കണ്ടെയ്ൻമെൻറ് സോണുകളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.