സുരേഷ്
Posted On
date_range Updated On
date_range വിദേശമദ്യവുമായി പിടിയിൽ
വൈത്തിരി: വിൽപനക്കായി സൂക്ഷിച്ച 20 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി യുവാവ് അറസ്റ്റിലായി. ജില്ല എക്സൈസ് സ്പെഷൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫിസർ പി.എസ്. വിനീഷും സംഘവും വെണ്ണിയോട് വലിയകുന്ന് കോളനിയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മുത്തപ്പൻ സുരേഷ് എന്ന വി.എ. സുരേഷിനെ (47) മദ്യവുമായി പിടികൂടിയത്.
പ്രതിയെ കോടതി റിമാൻഡ് ചെയ്തു. വയനാട് ഐ.ബിയിലെ പ്രിവന്റിവ് ഓഫിസർ പി.പി. ശിവൻ, സിവിൽ എക്സൈസ് ഓഫിസർമാരായ വി. രഘു, ഉണ്ണികൃഷ്ണൻ, എ. അനിൽ, ഇ.വി. വിബിത, ഡ്രൈവർ അൻവർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.