Posted On
date_range Updated On
date_range ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസിന് ലക്കിടിയിൽ സ്റ്റോപ്പില്ല
വൈത്തിരി: കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് അടിവാരം കഴിഞ്ഞാൽ അടുത്ത ഫെയർ സ്റ്റേജ് സ്റ്റോപ്പുള്ളത് വൈത്തിരിയിൽ. ഇതുകാരണം ലക്കിടി, എൻ ഊര്, പൂക്കോട് വെറ്ററിനറി സർവകലാശാല, പൂക്കോട് തടാകം എന്നിവിടങ്ങളിൽനിന്ന് യാത്ര ചെയ്യുന്ന യാത്രക്കാർ അടിവാരം മുതലുള്ള ചാർജാണ് നൽകേണ്ടത്.
ലക്കിടിയിൽ ഫാസ്റ്റ് പാസഞ്ചർ ബസുകൾക്ക് സ്റ്റോപ്, ഫെയർ സ്റ്റേജ് എന്നിവ അനുവദിച്ചാൽ വലിയ സാമ്പത്തിക നഷ്ടം ഒഴിവാകുമെന്ന് യാത്രക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.