Posted On
date_range Updated On
date_range ആനപ്പേടി; ചക്ക നശിപ്പിച്ച് കർഷകർ
വൈത്തിരി: ആനക്ക് ഇഷ്ടപ്പെട്ട ഫലമാണ് ചക്ക. ഇതിന്റെ മണമടിച്ചാൽ ആന അവിടെയെത്തും. ഏതുവിധേനയും അത് സ്വായത്തമാക്കുകയും ചെയ്യും. തുമ്പിക്കൈകൊണ്ട് പറിച്ചെടുക്കാൻ കഴിയാത്ത ഉയരത്തിലാണെങ്കിൽ പ്ലാവ് മറിച്ചിട്ടു ചക്ക പറിച്ചെടുക്കും. ഇക്കഴിഞ്ഞ ദിവസം തളിപ്പുഴ കോഴിക്കടക്ക് പിൻവശത്തുള്ള പ്ലാവിൽനിന്ന് 20ഓളം അടി ഉയരത്തിലുള്ള ചക്കയാണ് ആന പറിച്ചെടുത്തത്. അതേദിവസം തൊട്ടടുത്ത പറമ്പിൽ ചക്കക്കു വേണ്ടി പ്ലാവ് മറിച്ചിട്ടു. ആനപ്പേടി മൂലം കർഷകർ ചക്കകൾ താഴെയിട്ടു നശിപ്പിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.