Posted On
date_range Updated On
date_range പ്രകൃതിവിരുദ്ധ പീഡനം; മധ്യവയസ്കൻ അറസ്റ്റിൽ
വെള്ളമുണ്ട: മൂന്നര വയസ്സുള്ള കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്ന കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. തൊണ്ടർനാട് പഞ്ചായത്തിലെ കുഞ്ഞോം ചളിക്കാട് സ്വദേശി ആമ്പാടൻ സുലൈമാൻ (60) ആണ് അറസ്റ്റിലായത്.
തൊണ്ടർനാട് എസ്.ഐ എ.യു. ജയപ്രകാശും സംഘവും ചേർന്നാണ് കുഞ്ഞോത്തുവെച്ച് പിടികൂടിയത്. മാനന്തവാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.