അബ്ദുൽ നാസർ, അതുൽ
Posted On
date_range Updated On
date_range കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
വെള്ളമുണ്ട: കഞ്ചാവ് വിൽപനക്കാരായ രണ്ട് യുവാക്കളെ വെള്ളമുണ്ട പൊലീസ് പിടികൂടി. തരുവണ പുലിക്കാട് കുളപ്പുറത്ത് ഹൗസിൽ അബ്ദുൽ നാസർ, പടിഞ്ഞാറത്തറ പതിനാറാം മൈൽ തയ്യുള്ളതിൽ വീട്ടിൽ അതുൽ എന്നിവരാണ് അറസ്റ്റിലായത്. തരുവണ ആറുവാൾ അടിവാരത്ത് നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.
ഇതര സംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവ് വയനാട്ടിലെത്തിച്ച് വിൽപന നടത്തുന്നവരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. വെള്ളമുണ്ട സബ് ഇൻസ്പെക്ടർ രാജീവ്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷാഹുൽ ഹമീദ്, ഷിനു റോഷൻ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.