Posted On
date_range Updated On
date_range കോവിഡ് കാലം; കേക്ക് നിർമാണത്തിൽ കുടുംബങ്ങൾ
വെള്ളമുണ്ട: കോവിഡ് കാലത്ത് കുടുംബങ്ങളിൽ കേക്ക് നിർമാണം സജീവം. വീട്ടുകാർ അവർക്കാവശ്യമായ കേക്കുകൾ നിർമിച്ചാണ് തുടക്കം. വീടുകളിൽ കേക്ക് ഉണ്ടാക്കുന്നവരുടെ കണക്ക് വലുതാണെന്ന് വ്യാപാരികൾ പറയുന്നു.
എട്ടേ നാല് ടൗണിലെ ഒരു വ്യാപാര സ്ഥാപനത്തിൽ മാത്രം കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ കേക്ക് നിർമാണത്തിനുള്ള വിപ്പിങ് ക്രീം വിറ്റുപോയത് ആയിരത്തിലധികം പാക്കറ്റുകളാണ്. മറ്റു കടകളിലും കേക്ക് ഉണ്ടാക്കാനുള്ള സാധനങ്ങളുടെ വിൽപന കൂടി. വനിതകൾ കേക്ക് ഉണ്ടാക്കി വിൽപന നടത്തുന്നുണ്ട്. കോവിഡ് കാലം നൽകിയ നേട്ടങ്ങളിൽ ഒന്നാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.