പൊഴുതന പഞ്ചായത്തിലെ സുഗന്ധഗിരിയിൽ ഷെഡിൽ താമസിക്കുന്ന കുടുംബാംഗങ്ങൾ

വാസയോഗ്യമായ വീടില്ല: സുഗന്ധഗിരിയിൽ ദുരിതംപേറി ആദിവാസി കുടുംബങ്ങള്‍

സുഗന്ധഗിരി: പൊഴുതന പഞ്ചായത്തിലെ എട്ടാം വാര്‍ഡിൽ ഉള്‍പ്പെടുന്ന സുഗന്ധഗിരിയിൽ വാസയോഗ്യമായ വീടെന്ന സ്വപ്നവുമായി കഴിയുകയാണ് നിരവധി കുടുംബങ്ങൾ. പട്ടികവർഗ മേഖലയായ സുഗന്ധഗിരിയിലും സമീപ പ്രദേശങ്ങളായ പ്ലാൻേറഷൻ, അമ്പ, ചെന്നായ്​ക്കവല തുടങ്ങിയ പ്രദേശങ്ങളിലും ഭവനരഹിതരായി നിരവധി കുടുംബങ്ങളുണ്ട്. പതിറ്റാണ്ടുകൾക്കു മുമ്പാണ് ഇവിടെ ഓരോ കുടുംബത്തിനും അഞ്ച് ഏക്കർ വീതം ഭൂമി പതിച്ചുനൽകിയത്.

ഇവരുടെ പിൻതലമുറക്കാരാണ് അടച്ചുറപ്പുള്ളൊരു വീടില്ലാതെ പ്രയാസപ്പെടുന്നത്. അഞ്ഞൂറിലധികം പട്ടികവർഗ കുടുംബങ്ങൾ മേഖലയിൽ താമസിക്കുന്നുണ്ട്. രണ്ടു പ്രളയങ്ങൾ കാര്യമായി നാശം വിതച്ച സുഗന്ധഗിരി മേഖലയിൽ വീടുകളും സ്ഥലവും നഷ്​ടപ്പെട്ട കുടുംബാംഗങ്ങൾ നിരവധിയാണ്. കുറെ പേർക്ക് സന്നദ്ധസംഘടനയുടെ തണലിൽ വീടുകൾ പല ഭാഗങ്ങളിലും പൂർത്തിയാകുന്നുണ്ട്. എന്നാൽ, 50ഓളം കുടുംബങ്ങൾക്ക് ഇനിയും വീടായിട്ടില്ല. പ്ലാസ്​റ്റിക് വലിച്ചുകെട്ടിയ ഷെഡുകളിലാണ് ഇവരുടെ താമസം. സുഗന്ധഗിരി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം താമസിക്കുന്ന വയോധികരായ വെള്ളിയും കറുപ്പനും 18 വര്‍ഷമായി പ്ലാസ്​റ്റിക് വലിച്ചുകെട്ടിയ കൂരയിലാണ് കഴിയുന്നത്.

നിരവധി തവണ വീടിനായി അപേക്ഷ നല്‍കിയിട്ടും പഞ്ചായത്ത് അധികൃതർ അനുകൂല നിലപാട് എടുത്തിട്ടില്ലെന്ന് ഇവര്‍ പറയുന്നു. നിലവില്‍ താമസിക്കുന്ന ഷെഡി െൻറ ബലക്കുറവുമൂലം സുരക്ഷിതരല്ല ഈ കുടുംബാംഗങ്ങൾ. വീടിന് പുറമെ പതിച്ചുകിട്ടിയ ഭൂമിയിൽ വന്യമൃഗശല്യംമൂലം കൃഷി ചെയ്യാനും സാധിക്കുന്നില്ല. അതേസമയം, പ്രദേശത്തെ ഭവനരഹിതർക്ക് ലൈഫ് ഭവന പദ്ധതിയിൽ ഘട്ടംഘട്ടമായി വീട് അനുവദിക്കുന്നുണ്ടെന്ന് വാർഡ് കൗൺസിലർ എം.എം. ജോസ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.