വെള്ളമുണ്ട: മദ്യലഹരിയിൽ സുഹൃത്തിനെ തലക്കടിച്ചു കൊന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു . തൊണ്ടർനാട് മക്കിയാട് എടത്തറ കോളനിയിൽ വെള്ളനാണ് കൊല്ലപ്പെട്ടത്.
പ്രതിയായ മക്കിയാട് ഞാറലോട് സ്വദേശി തടത്തിൽ കൊച്ച് എന്ന വർഗീസിനെയാണ് (52) മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രൻ, വെള്ളമുണ്ട സി.ഐ എൻ.എ. സന്തോഷ്, തൊണ്ടർനാട് എസ്.ഐ എ.യു. ജയപ്രകാശ് എന്നിവരടങ്ങുന്ന പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
മദ്യലഹരിയിൽ തർക്കമുണ്ടാവുകയും വർഗീസ് ചുറ്റിക കൊണ്ട് വെള്ളെൻറ തലക്കടിച്ചുവെന്നുമാണ് കേസ്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
മദ്യം വാങ്ങിയ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വാക്കേറ്റത്തിലും മർദനത്തിലും കലാശിച്ചത്. വെള്ളെൻറ വീട്ടിൽ വെച്ചായിരുന്നു വാക്ക് തർക്കം. അവിടെയുണ്ടായിരുന്ന ചുറ്റികയെടുത്ത് വർഗീസ് വെള്ളെൻറ തലക്കടിക്കുകയായിരുന്നു.
കണ്ണിന് സമീപം അടിയേറ്റ് ബോധരഹിതനായതിനെ തുടർന്ന് ജില്ല ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ച വെള്ളൻ ചികിത്സക്കിടെയാണ് മരിച്ചത്. കൊലപാതക കുറ്റവും എസ്.സി–എസ്.ടി അതിക്രമ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.