വാ​രാ​മ്പ​റ്റ​യി​ലെ സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​വ​ർ​ത്ത​ക​രും ഒ​രു​മി​ച്ചി​രു​ന്ന് എ​ടു​ത്ത ഫോ​ട്ടോ

മത്സരത്തിനൊടുവിൽ ഒരു സെൽഫി

വെ​ള്ള​മു​ണ്ട: വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ പാ​ർ​ട്ടി മാ​റ്റി​വെ​ച്ച് സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നു​നി​ന്നൊ​രു ഫോ​ട്ടോ എ​ടു​ത്ത് പി​രി​ഞ്ഞു. വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് 19ാം വാ​ർ​ഡ് വാ​രാ​മ്പ​റ്റ​യി​ലാ​ണ് വേ​റി​ട്ട മാ​തൃ​ക. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യം അ​വ​സാ​നി​ച്ച​പ്പോ​ൾ സ്ഥാ​നാ​ർ​ഥി​ക​ളാ​യ പി.​എ. അ​സീ​സ് (എ​ൽ.​ഡി.​എ​ഫ്), ടി.​കെ. മ​മ്മൂ​ട്ടി (യു.​ഡി.​എ​ഫ്), ഹ​രീ​ന്ദ്ര​ൻ (ബി.​ജെ.​പി) എ​ന്നി​വ​രും പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ഫോ​​ട്ടോ എ​ടു​ത്താ​ണ് പി​രി​ഞ്ഞ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പ​നം വ​ന്ന​തു​മു​ത​ൽ വാ​ശി​യേ​റി​യ പ്ര​ചാ​ര​ണ​ത്തി​ലാ​യി​രു​ന്നു മു​ന്ന​ണി​ക​ൾ. പോ​ളി​ങ് ക​ഴി​ഞ്ഞ​തോ​ടെ വാ​ശി മാ​റ്റി​വെ​ച്ച് പ​ഴ​യ സൗ​ഹൃ​ദ​ത്തി​ലേ​ക്കു​ള്ള ക്ലി​ക്കാ​യി.

Tags:    
News Summary - A selfie at the end of the match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.