പിന്‍വാതില്‍ നിയമനത്തിനെതിരെ യു.ഡി.എഫ് ജില്ല കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന് ഉദ്ഘാടനം ചെയ്യുന്നു
കല്‍പ്പറ്റ: പിന്‍വാതില്‍ നിയമനത്തിനെതിരെ സംസ്ഥാന യു.ഡി.എഫ് കമ്മിറ്റി ആഹ്വാനപ്രകാരം നടന്ന കലക്ടറേറ്റ് മാര്‍ച്ച് ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. അഴിമതിയും ധൂര്‍ത്തും സ്വജനപക്ഷപാതവും വിലക്കയറ്റവും മൂലം ജനജീവിതം മുമ്പെങ്ങും ഇല്ലാത്തവിധം ദുസ്സഹമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ല യു.ഡി.എഫ് ചെയര്മാന് കെ.കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ല കണ്‍വീനര്‍ കെ.കെ. വിശ്വനാഥന്, നേതാക്കളായ യഹ്യാഖാന്‍ തലക്കല്‍, ആന്റണി മാസ്റ്റര്‍, എം.സി. സെബാസ്റ്റ്യന്‍, കെ.കെ. ദാമോദരന്‍, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ. എബ്രഹാം, കെ.എല്‍. പൗലോസ്, പി.കെ. ജയലക്ഷ്മി, അഡ്വ. എന്‍.കെ. വര്‍ഗീസ്, ടി. മുഹമ്മദ്, പി.പി. ആലി, റസാഖ് കല്പറ്റ, പടയന്‍ മുഹമ്മദ്, എം.എ. ജോസഫ്, ഒ.വി. അപ്പച്ചന്, ടി.ജെ. ഐസക്, പി.എം. സുധാകരന്, നജീബ് കരണി, അബ്ദുറഹിമാന്, എന്‍.എം. വിജയന്, നിസി അഹമ്മദ്, കെ.ഇ. വിനയന്, എന്‍.യു. ഉലഹന്നാന് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.