മാനന്തവാടി: വിടവാങ്ങിയ എം.ടി. വാസുദേവന്‍ നായര്‍, ശ്യാം ബെനഗല്‍, ഉമദാസ് ഗുപ്ത എന്നിവരെ നേതി ഫിലിം സൊസൈറ്റി അനുസ്മരിക്കുന്നു. വ്യഖ്യാത ചലച്ചിത്ര പ്രവര്‍ത്തകരോടുള്ള ആദര സൂചകമായി ഇവരുടെ സിനിമകളുടെ പ്രത്യേക പ്രദര്‍ശനം നടക്കും.
ബുധനാഴ്ച കല്‍പറ്റ എം.ജി.ടി ഹാളില്‍ അനുസ്മരണ യോഗം ചേരും. തുടര്‍ന്ന് വൈകീട്ട് ആറിന് വാസുദേവന്‍ നായര്‍ കഥ, തിരക്കഥ, സംവിധാനം ചെയ്ത നിര്‍മാല്യം സിനിമയുടെ പ്രദര്‍ശനം നടക്കും. രാത്രി എട്ടിന് ശ്യാം ബെനഗല്‍ കഥ, തിരക്കഥ, സംവിധാനം നിര്‍വഹിച്ച അങ്കുര്‍ സിനിമയും പ്രദര്‍ശിപ്പിക്കും.
23ന് വൈകീട്ട് ആറിന് സത്യജിത്ത് റേ കഥ, തിരക്കഥ, സംവിധാനം നിര്‍വഹിച്ച പഥേര്‍ പാഞ്ചാലി പ്രദര്‍ശിപ്പിക്കും. പ്രവേശനം സൗജന്യമാണ്. ബുധനാഴ്ച എം.ജി.ടി ഹാളില്‍ നേതി ഫിലിം സൊസൈറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.