പ്രതീകാത്മക ചിത്രം
കല്പറ്റ: കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ മോശമായി പെരുമാറിയതായി പരാതി. ഇതുസംബന്ധിച്ച് കാവുമന്ദം പാറക്കണ്ടി മഹ്ജൂര്‍ ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടിന് പരാതി നല്കി. ഒമ്പത് വയസ്സുള്ള മകളെ പൂച്ച മാന്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചികിത്സക്ക് എത്തിയപ്പോഴായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ മോശം പെരുമാറ്റമെന്ന് മഹ്ജൂറിന്റെ പരാതിയില്‍ പറയുന്നു. കുട്ടിയുടെ ദേഹത്ത് പൂച്ച മാന്തിയ ഭാഗം പരിശോധിക്കുകപോലും ചെയ്യാതെ, ഇന്ജക്ഷന് ജനറല്‍ ആശുപത്രിയില്‍ത്തന്നെ എത്തി എടുക്കണമോയെന്ന് ചോദിച്ചതിന് ഡോക്ടര്‍ ദേഷ്യപ്പെട്ട് പ്രതികരിക്കുകയും ആക്ഷേപിക്കുകയും കുറിപ്പടി കീറി കുപ്പത്തൊട്ടിയില്‍ എറിയുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പരാതിയുടെ പകര്‍പ്പ് ആരോഗ്യമന്ത്രിക്കും അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.