മാ​ന​ന്ത​വാ​ടി ബ​സ് സ്റ്റാ​ൻ​ഡ് (ഫയൽചിത്രം)

മാ​ന​ന്ത​വാ​ടി ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കു​ന്നു

മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ക​ട​മു​റി​ക​ൾ ഏ​പ്രി​ൽ 30ന് ​മു​മ്പ് പൂ​ർ​ണ​മാ​യി ഒ​ഴി​യാ​ൻ ന​ഗ​ര​സ​ഭ നി​ർ​ദേ​ശം ന​ൽ​കി. ജി​ല്ല​ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​മാ​നും വ​യ​നാ​ട് ജി​ല്ല ക​ല​ക്ട​റു​മാ​യ ഡി.​ആ​ർ. മേ​ഘ​ശ്രീ​യു​ടെ ഉ​ത്ത​ര​വി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. 2025 ആ​ഗ​സ്റ്റ് 14ന് ​കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റ​ണ​മെ​ന്ന് ജി​ല്ല​ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ന​ഗ​ര​സ​ഭ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത​തി​നാ​ൽ വീ​ണ്ടും നി​യ​മ​പ​ര​മാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തി​നാ​ലാ​ണ് ന​ഗ​ര​സ​ഭ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​ത്.

യോ​ഗ​ത്തി​ൽ എ​ടു​ത്ത തീ​രു​മാ​ന പ്ര​കാ​രം മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യു​ടെ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു. കെ​ട്ടി​ട​ത്തി​നു​ള്ളി​ലെ ക​ട​മു​റി​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​രി​ക​ൾ 30ന​കം പൂ​ർ​ണ​മാ​യി ഒ​ഴി​ഞ്ഞു​കൊ​ടു​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.

14 മാ​സം മു​മ്പ് ത​ന്നെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്നു​വെ​ന്നും ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്നും വാ​ട​ക സ്വീ​ക​രി​ച്ചി​രു​ന്നി​ല്ലെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വ്യ​ക്ത​മാ​ക്കി. കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നു​ള്ള ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ ഇ​തി​നോ​ട​കം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കു​ന്ന​തോ​ടെ യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​യി ബ​സ് സ​ർ​വി​സു​ക​ൾ​ക്കാ​യി ന​ഗ​ര​സ​ഭ ബ​ദ​ൽ സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. സി​ന്ധു സെ​ബാ​സ്റ്റ്യ​ൻ, സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി.​വി. ജോ​ർ​ജ്, പി.​വി.​എ​സ്. മൂ​സ, കൗ​ൺ​സി​ല​ർ​മാ​രാ​യ സി. ​കു​ഞ്ഞ​ബ്ദു​ള്ള, വി​യു ജോ​യ്, പി.​കെ. ഹം​സ, ജോ​ണി, സ​ജ്ന ടീ​ച്ച​ർ, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി അ​നി​ല്‍ രാ​മ​കൃ​ഷ്ണ​ൻ, അ​സി​സ്റ്റ​ൻ​റ് സെ​ക്ര​ട്ട​റി ര​മ്യ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Mananthavadi bus stand building being demolished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.