മുത്തങ്ങക്കടുത്ത് ദേശീയപാതയിൽ ഞായറാഴ്ചയുണ്ടായ വാഹനക്കുരുക്ക്
സുൽത്താൻ ബത്തേരി: ഗുണ്ടൽപേട്ടിലെ പൂപ്പാടങ്ങൾ കാണാൻ സഞ്ചാരികൾ ഒഴുകുന്നു. ദിവസവും നൂറുകണക്കിന് സഞ്ചാരികളുടെ വാഹനങ്ങളാണ് മുത്തങ്ങ വഴി പോകുന്നത്. അവധി ദിവസമായ ഞായറാഴ്ച മുത്തങ്ങക്കടുത്ത് ദേശീയപാതയിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്.ഗുണ്ടൽപേട്ടിലെ സൂര്യകാന്തി, ചെണ്ടുമല്ലി പാടങ്ങളാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. നൂറ് കണക്കിന് ഏക്കറിലാണ് ഈ പൂക്കൾ കൃഷി ചെയ്യുന്നത്. വിടർന്ന് നിൽക്കുന്ന പൂക്കൾ കാണാനും ഫോട്ടോ എടുക്കാനുമാണ് സഞ്ചാരികൾ എത്തുന്നത്. വയനാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കൂടാതെ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നും ഇവിടേക്ക് ആളുകൾ എത്തുന്നുണ്ട്.
സുൽത്താൻ ബത്തേരിയിൽനിന്ന് ഒന്നേകാൽ മണിക്കൂർകൊണ്ട് ഗുണ്ടൽപേട്ടിലെത്താം. നല്ല റോഡിൽ പ്രകൃതി ഭംഗിയും കാടും ആസ്വദിച്ചു കൊണ്ടുള്ള യാത്രയാണ് വലിയ പ്രത്യേകത. പൂക്കളുടെ വിളവെടുപ്പ് കാലം ഒന്നരമാസത്തോളം നീളുമെന്നാണ് അറിയുന്നത്. അതിനാൽ സഞ്ചാരികളുടെ ഒഴുക്ക് രണ്ടുമൂന്നു ആഴ്ചകൾ കൂടി തുടരാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.