Representative Image

പുൽപള്ളിയിൽ വ്യാപാരികളും ചുമട്ടു തൊഴിലാളികളും ഏറ്റുമുട്ടി; എട്ടുപേർക്ക് പരിക്ക്

പുൽപള്ളി: ടൗണിൽ വ്യാപാരികളും ചുമട്ടുതൊഴിലാളികളും തമ്മിലുണ്ടായ സംഘർഷത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. നാലു തൊഴിലാളികൾക്കും നാലു വ്യാപാരികൾക്കുമാണ് പരിക്കേറ്റത്.

ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. താഴെയങ്ങാടിയിൽ മണിക്കൂറോളം സംഘർഷാവസ്ഥ നിലനിന്നു.

തുടർന്ന് പൊലീസെത്തി ഇരുവിഭാഗത്തെയും വിരട്ടിയോടിക്കുകയായിരുന്നു. തൊഴിലാളികളെ വ്യാപാരികൾ മർദിച്ചെന്നാരോപിച്ച് പുൽപള്ളി ടൗണിൽ തൊഴിലാളികൾ പണിമുടക്കി.

പുൽപള്ളി സി.ഐയുടെ നേതൃത്വത്തിൽ വിവിധ യൂനിയൻ നേതാക്കളുമായും രാഷ്​ട്രീയ കക്ഷികളുമായും വ്യാപാരികളുമായും ചർച്ച ചെയ്ത് പ്രശ്നത്തിന് പരിഹാരം കാണുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്.

പുൽപള്ളി താഴെയങ്ങാടിയിൽ പൊലീസ് കനത്ത കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.