നൂൽപുഴയിൽ കടുവ കൊന്ന പശുവിന്റെ ജഡം വനപാലകർ പരിശോധിക്കുന്നു
സുൽത്താൻ ബത്തേരി: നൂൽപുഴ ഏഴേക്കർ കുന്നിൽ കടുവയുടെ ആക്രമണത്തിൽ ഗർഭിണിയായ പശുവും പശുക്കിടാവും ചത്തു. ഏഴേക്കർ കുന്ന് സ്വദേശി നാരായണിയുടെ പശുവിനെയും ഒരു വയസ്സുള്ള കിടാവിനെയുമാണ് കടുവ കൊന്നത്. തിങ്കളാഴ്ച രാവിലെ 11ഓടെ മേയാൻ കെട്ടിയ സ്ഥലത്തുവെച്ചാണ് ആക്രമണമുണ്ടായത്.
ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പശുക്കളെ കടുവ ആക്രമിക്കുന്നത് കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് തുടർനടപടി സ്വീകരിച്ചു. പ്രദേശത്ത് കടുവശല്യം രൂക്ഷമാണെന്നും എത്രയും പെട്ടെന്ന് കൂടുവെച്ച് കടുവയെ പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.