ആ​രോ​ഗ്യ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ല​ക്ട​റേ​റ്റി​ൽ ചേർന്ന അ​വ​ലോ​ക​ന യോ​ഗം 

പൊതുജനാരോഗ്യ സംരക്ഷണം; സംയോജിത ഇടപെടലിന് ആരോഗ്യവകുപ്പ്

കൽപറ്റ: പൊതുജനാരോഗ്യ സംരക്ഷണത്തിന് സർക്കാർ വകുപ്പുകളുടെയും സന്നദ്ധ-സാമൂഹിക സംഘടനകളുടെയും സംയോജിത ഇടപെടലുകൾ ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിൽ അവലോകന യോഗം ചേർന്നു. ജില്ലയുടെ ആരോഗ്യ മേഖലയിലെ പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കാനും സുസ്ഥിര ആരോഗ്യ വികസന ലക്ഷ്യങ്ങൾ കൈവരിക്കാനും കർമപരിപാടികൾക്ക് യോഗം രൂപം നൽകി.

ക്ഷയരോഗ നിവാരണം, എച്ച്.ഐ.വി-എയ്ഡ്സ് നിയന്ത്രണം, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. പൊതുജനാരോഗ്യ നിയമവും ക്ലിനിക്കൽ സ്ഥാപന നിയമവും കാര്യക്ഷമമായി നടപ്പാക്കാൻ തീരുമാനിച്ചു. ട്രൈബൽ മേഖലകളിലെ ആരോഗ്യ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും ഏകാരോഗ്യ സമീപനത്തിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾക്കും രൂപരേഖ തയാറാക്കി. ഇതിനുപുറമെ ജില്ല പൊതുജനാരോഗ്യ ലബോറട്ടറിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി.

വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും ഏകോപിച്ച പ്രവർത്തനങ്ങളിലൂടെ രോഗനിവാരണവും ആരോഗ്യ വികസനവും വേഗത്തിൽ സാധ്യമാക്കാൻ സംയോജിത കർമപരിപാടികൾ യോഗം നിർദേശിച്ചു.ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്ണന്‍, ജില്ല കലക്ടർ വി. ചെൽസാസിനി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.വി. സിന്ധു, ജില്ല ടി.ബി ആൻഡ് എയ്ഡ്സ് കൺട്രോൾ ഓഫിസർ ഡോ. പ്രിയാ സേനൻ, ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. ആര്യ വിജയകുമാർ, എൻ.പി.എൻ.സി.ഡി നോഡൽ ഓഫിസർ ഡോ. പി.എസ്. സുഷമ, സുൽത്താൻ ബത്തേരി പബ്ലിക് ഹെൽത്ത് മെഡിക്കൽ ഓഫിസർ ഡോ. സബ്രീന, ഗവ. മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. അസ്‌മ റഹീം, വിവിധ പ്രോഗ്രാം ഓഫിസർമാർ, വകുപ്പ് മേധാവികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

Tags:    
News Summary - Health Department Plans Integrated Public Health Action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.