പ്രതീകാത്മക ചിത്രം
പൊഴുതന: പൊഴുതന പഞ്ചായത്തിലെ മലയോര ഗ്രാമമായ കറുവൻത്തോട് മേഖലയിൽ വർധിക്കുന്ന പുലിഭീതി നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞദിവസം കറുവൻത്തോട് സ്വാദേശിയായ അമ്പിളിയുടെ പശുക്കിടാവിനെ പുലി പിടിച്ചു. വനംവകുപ്പ് നടത്തിയ തിരച്ചിലിൽ വനത്തിൽ നിന്ന് പശുക്കുട്ടിയുടെ ജഡമാണ് ലഭിച്ചത്.
നായ്ക്കളടക്കം വളർത്തുമൃഗങ്ങളെയും പുലി പിടിക്കുന്നത് പതിവാണ്. ദിവസങ്ങൾക്ക് മുമ്പ് കറുവൻത്തോട് മംഗളഗിരി സുശാന്തിന്റെ വീടിനോട് ചേർന്ന് പുലിയെത്തിയത് പരിഭ്രാന്തി പരത്തിയിരുന്നു. 2018 വരെ നിരവധി കുടുംബാംഗങ്ങൾ താമസിച്ച പ്രദേശത്തുനിന്ന് വന്യമൃഗ ശല്യത്താൽ പലരും സ്ഥലം മാറിപ്പോയി. പലരും വാടക വീട് എടുത്താണ് താമസിക്കുന്നത്. കറുവൻത്തോട് മേഖലയിൽ വനത്തോട് ചേർന്ന് അംഗൻവാടി, ഭുതാനം ആദിവാസി ഉന്നതിയടക്കം സ്ഥിതി ചെയ്യുന്നുണ്ട്. കാട്ടുനായ്ക്ക വിഭാഗക്കാരായ എഴോളം കുടുംബങ്ങളാണ് ഇവിടെ ഭീതിയോടെ കഴിയുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.