representational image

മേ​യാ​ൻ വി​ട്ട പ​ശു​വി​നെ ക​ടു​വ കൊ​ന്നു

ഗൂ​ഡ​ല്ലൂ​ർ:​മേ​ച്ചി​ലി​നു വി​ട്ട ക​റ​വ​പ​ശു​വി​നെ ക​ടു​വ കൊ​ന്നു. ദേ​വ​ർ​ഷോ​ല എ​സ്റ്റേ​റ്റ് മൂ​ന്നാം ഡി​വി​ഷ​ൻ 24ാം ന​മ്പ​ർ വ​യ​ലി​ൽ മേ​യു​ക​യാ​യി​രു​ന്ന സം​സു​വി​ന്റെ പ​ശു​വി​നെ​യാ​ണ് കൊ​ന്ന​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടോ​ടെ​യാ​ണ് ക​ടു​വ ആ​ക്ര​മി​ച്ച​ത്. ഈ ​സ​മ​യം തേ​യി​ല​ക്കാ​ട്ടി​ൽ തൊ​ഴി​ലാ​ളി​ക​ൾ തേ​യി​ല നു​ള്ളു​ന്നു​ണ്ടാ​യി​രു​ന്നു. ക​ടു​വ പ​ല ഭാ​ഗ​ത്തും ആ​ടി​നെ​യും പ​ശു​ക്ക​ളെ​യും ആ​ക്ര​മി​ച്ചു വ​രു​ന്ന​താ​യി തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

മാ​ത്ര​മ​ല്ല പ​ക​ൽ​സ​മ​യ​ത്ത് പോ​ലും ക​ടു​വ​യി​റ​ങ്ങു​ന്ന​ത് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​നു ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​യും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ക​ടു​വ​യെ പി​ടി​കൂ​ടാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത പ​ക്ഷം ഡി.​എ​ഫ്.​ഒ ഓ​ഫി​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തു​മെ​ന്ന് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കെ.​വി​ജ​യ​ൻ പ​റ​ഞ്ഞു. 

Tags:    
News Summary - tiger killed cow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.