Posted On
date_range Updated On
date_range ശശിമലയിലും പെരിക്കല്ലൂരിലും കടുവയുടെ കാൽപാടുകൾ
പുൽപള്ളി: ശശിമലയിലും പെരിക്കല്ലൂരിലും കടുവയുടെ കാൽപാടുകൾ കണ്ടെത്തി. പെരിക്കല്ലൂർ കടവിൽ പാറത്തോട്ടേൽ പീറ്ററിന്റെ വയൽവരമ്പിലാണ് കടുവയുടെ കാൽപാടുകൾ പലയിടങ്ങളിലായി കാണപ്പെട്ടത്. 2 ദിവസം മുമ്പ് ശശിമലയിലെ തുണ്ടിയിൽ തങ്കച്ചന്റെയും കുര്യാക്കോസിന്റെയും തോട്ടത്തിലും കടുവയുടെ കാൽപാടുകൾ കണ്ടെത്തിയിരുന്നു. ഫോറസ്റ്റർ മണികണ്ഠൻ സ്ഥലത്തെത്തി. തുടർച്ചയായി മുള്ളൻകൊല്ലി, പുൽപള്ളി മേഖലകളിൽ കടുവയുടെ കാൽപാടുകൾ കാണുന്നത് ആളുകളെ പരിഭ്രാന്തരാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.