മാ​ന​ന്ത​വാ​ടി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്

സർക്കാർ മെഡിക്കൽ കോളജിലേക്ക്; 13 ഡോക്ടർമാർ കൂടി

മാ​ന​ന്ത​വാ​ടി: ഡോ​ക്ട​ർ​മാ​രു​ടെ രൂ​ക്ഷ​മാ​യ ദൗ​ർ​ല​ഭ്യം നേ​രി​ടു​ന്ന വ​യ​നാ​ട് സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് 13 ഡോ​ക്ട​ർ​മാ​ർ​കൂ​ടി എ​ത്തു​ന്നു. ഈ ​സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​ർ​ക്ക് സീ​നി​യ​ർ റ​സി​ഡ​ന്റു​മാ​രാ​യി ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് നി​യ​മ​നം ന​ൽ​കി. മാ​ന​ന്ത​വാ​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത വി​ഷ​യം ഉ​ഷ വി​ജ​യ​ൻ എം.​എ​ൽ.​എ നി​ര​വ​ധി ത​വ​ണ ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ​യും ഡ​യ​റ​ക്ട​റു​ടെ​യും ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​രു​ന്നു.

ഒ​ക്ടോ​ബ​ർ 29ന് ​ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ ജോ​യ​ന്റ് ഡ​യ​റ​ക്ട​ർ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ് പ്ര​കാ​രം വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് 13 സെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​ർ​ക്കാ​ണ് സീ​നി​യ​ർ റെ​സി​ഡ​ന്റു​മാ​രാ​യി നി​യ​മ​നം ന​ൽ​കി​യ​ത്. ജ​ന​റ​ൽ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ലേ​യ്ക്ക് ര​ണ്ട്, ഇ​മ്മ്യൂ​ണോ ഹെ​മ​റ്റോ​ള​ജി -ഒ​ന്ന്, അ​സ്ഥി​രോ​ഗ വി​ഭാ​ഗം ര​ണ്ട്, ഫാ​ർ​മ​ക്കോ​ള​ജി ര​ണ്ട്, റേ​ഡി​യോ​ള​ജി ര​ണ്ട്, പ​ൾ​മ​നോ​ള​ജി ഒ​ന്ന്, ഗൈ​ന​ക്കോ​ള​ജി ഒ​ന്ന്, ജ​ന​റ​ൽ മെ​ഡി​സി​ൻ ഒ​ന്ന്, അ​ന​സ്തേ​ഷ്യ ഒ​ന്ന് എ​ന്നി​ങ്ങ​നെ 13 പേ​ർ​ക്കാ​ണ് നി​ർ​ബ​ന്ധി​ത സേ​വ​നം എ​ന്ന​നി​ല​യി​ൽ നി​യ​മ​നം ന​ൽ​കു​ന്ന​ത്. ഇ​വ​ർ ജോ​ലി​ക്ക് ഹാ​ജ​രാ​കു​ന്ന​തോ​ടെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ രൂ​ക്ഷ​മാ​യ ഡോ​ക്ട​ർ ക്ഷാ​മ​ത്തി​ന് അ​റു​തി​വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

പു​തു​താ​യി അ​നു​വ​ദി​ക്ക​പ്പെ​ട്ട എം.​ആ​ർ.​ഐ സ്കാ​നി​ങ്, റേ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ലേ​ക്ക് ര​ണ്ട് പു​തി​യ ഡോ​ക്ട​ർ​മാ​ർ​കൂ​ടി ചു​മ​ത​ല ഏ​ൽ​ക്കു​ന്ന​തോ​ടെ എ​ക്സ​റേ, സി.​ടി.​എം.​ആ​ർ.​ഐ വി​ഭാ​ഗം പൂ​ർ​ണ​തോ​തി​ൽ സ​ജ്ജ​മാ​കും. ഇ​തോ​ടെ രോ​ഗി​ക​ൾ​ക്കു​ള്ള സേ​വ​ന​വും പ​രി​ച​ര​ണ​വും കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​വാ​ൻ ക​ഴി​യു​മെ​ന്ന് ഉ​ഷ വി​ജ​യ​ൻ എം.​എ​ൽ.​എ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​രും പ​റ​യു​ന്നു.

ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രി​ല്ലാ​തെ പ്ര​തി​സ​ന്ധി​യി​ൽ അ​ക​പ്പെ​ട്ട മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രെ സീ​നി​യ​ർ റ​സി​ഡ​ന്റു​മാ​രാ​യി നി​യ​മി​ക്കു​ന്ന​തി​ലും എം.​ആ​ർ.​ഐ സ്കാ​നി​ങ് ഉ​ൾ​പ്പെ​ടെ സു​സ​ജ്ജ​മാ​യ റേ​ഡി​യോ​ള​ജി വി​ഭാ​ഗം ഒ​രു​ക്കു​ന്ന​തി​ലും മ​ന്ത്രി​ത​ല​ത്തി​ൽ ശ​ക്ത​മാ​യി ഇ​ട​പെ​ട്ട എം.​എ​ൽ.​എ​യെ ജി​ല്ല യു.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ എ​ച്ച്.​ബി. പ്ര​ദീ​പ് മാ​സ്റ്റ​ർ അ​ഭി​ന​ന്ദി​ച്ചു.v

Tags:    
News Summary - 13 More Doctors Appointed to Government Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.