ത​വി​ഞ്ഞാ​ലി​ന്‍റെ കൃ​ഷി​യ​റി​വു​ക​ൾ​ക്ക് ഇ​നി സ്വ​ന്തം വി​ലാ​സം

ത​വി​ഞ്ഞാ​ൽ: ത​ല​മു​റ​ക​ളി​ലൂ​ടെ കൈ​മാ​റി​വ​ന്ന വി​ത്തി​ന​ങ്ങ​ളും കൃ​ഷി​യ​റി​വു​ക​ളും കാ​ർ​ഷി​ക പൈ​തൃ​ക​വും ഇ​നി ഒ​രേ​യി​ട​ത്തി​ൽ. ത​വി​ഞ്ഞാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ സ​മ​ഗ്ര വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് കാ​ർ​ഷി​ക ഡ​യ​റ​ക്ട​റി ത​യാ​റാ​ക്കു​ന്നു. നാ​ടി​ന്റെ പ​ര​മ്പ​രാ​ഗ​ത കൃ​ഷി രീ​തി​ക​ൾ സം​ര​ക്ഷി​ച്ച് പു​തി​യ ത​ല​മു​റ​യി​ലെ ക​ർ​ഷ​ക​രി​ലേ​ക്ക് കൃ​ഷി അ​റി​വു​ക​ൾ എ​ത്തി​ക്കാ​നു​ള്ള വേ​റി​ട്ട പ​ദ്ധ​തി​യാ​ണി​ത്. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഗോ​ത്ര ത​റ​വാ​ടു​ക​ളി​ൽ നി​ല​വി​ലു​ള്ള പ​ല​ത​രം നെ​ൽ​വി​ത്തു​ക​ളു​ടെ​യും മ​റ്റ് വി​ള​ക​ളു​ടെ​യും പ​ര​മ്പ​രാ​ഗ​ത ശേ​ഖ​ര​ങ്ങ​ളു​ണ്ട്. ത​ല​മു​റ​ക​ളാ​യി സം​ര​ക്ഷി​ക്കു​ന്ന വി​ത്തി​ന​ങ്ങ​ളു​ടെ പേ​രും പ്ര​ത്യേ​ക​ത​ക​ളും ഡ​യ​റ​ക്ട​റി​യി​ൽ രേ​ഖ​പ്പെ​ടു​ത്തും.

ഓ​രോ വി​ത്തി​ന​ത്തി​ന്റെ​യും കൃ​ഷി​ക്കാ​ലം, അ​നു​യോ​ജ്യ​മാ​യ മ​ണ്ണ്, ജ​ല​ല​ഭ്യ​ത, ന​ന​യ്ക്കേ​ണ്ട രീ​തി, പ​രി​പാ​ല​നം, വി​ള​വെ​ടു​പ്പ് കാ​ലം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ഡ​യ​റ​ക്ട​റി​യു​ടെ ഭാ​ഗ​മാ​യി ശേ​ഖ​രി​ക്കും. ഇ​തി​ലൂ​ടെ അ​പൂ​ർ​വ​വും പ​ര​മ്പ​രാ​ഗ​ത​വു​മാ​യ വി​ത്തി​ന​ങ്ങ​ളെ​ക്കു​റി​ച്ച് പു​തി​യ ക​ർ​ഷ​ക​ർ​ക്ക് അ​റി​യാ​നും കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കാ​നും പ​ഞ്ചാ​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​വ​സ​രം ഒ​രു​ക്കു​ക​യാ​ണ്.

കു​ടി​യേ​റ്റ ക​ർ​ഷ​ക​രു​ടെ പ​ഴ​യ​കാ​ല കാ​ർ​ഷി​ക രീ​തി​ക​ൾ, കാ​ല​ക്ര​മ​ത്തി​ൽ വ​ന്ന മാ​റ്റ​ങ്ങ​ൾ എ​ന്നി​വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി രേ​ഖ​പ്പെ​ടു​ത്തും. ആ​ദ്യ​കാ​ല​ത്ത് കൃ​ഷി ചെ​യ്തി​രു​ന്ന വി​ള​ക​ൾ, ഉ​പ​യോ​ഗി​ച്ചി​രു​ന്ന വി​ത്തു​ക​ൾ, പ​ര​മ്പ​രാ​ഗ​ത കൃ​ഷി​രീ​തി​ക​ൾ, ജ​ല​സേ​ച​ന സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കൊ​പ്പം നി​ല​വി​ലെ കൃ​ഷി​രീ​തി​ക​ളും സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ ഉ​പ​യോ​ഗ​വും വി​വ​ര​ശേ​ഖ​ര​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടും. പ​ദ്ധ​തി​യി​ലൂ​ടെ ത​വി​ഞ്ഞാ​ലി​ന്റെ കാ​ർ​ഷി​ക മേ​ഖ​ല ക​ട​ന്നു​വ​ന്ന വ​ഴി​ക​ളും ഭാ​വി​യി​ലെ സാ​ധ്യ​ത​ക​ളും തി​രി​ച്ച​റി​യാ​നാ​കും. പ​ഞ്ചാ​യ​ത്തി​ലെ 23 വാ​ർ​ഡു​ക​ളി​ലും പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച തെ​ര​ഞ്ഞെ​ടു​ത്ത കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​ണ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക.

ക​ർ​ഷ​ക​രു​ടെ വീ​ടു​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച് കൃ​ഷി​ഭൂ​മി​ക​ളു​ടെ വി​സ്തൃ​തി, വി​വി​ധ വി​ള​ക​ളു​ടെ ഉ​ൽ​പാ​ദ​ന അ​ള​വ്, ഉ​ൽ​പാ​ദ​ന ക്ഷ​മ​ത, വി​ത്ത്, ന​ടീ​ൽ വ​സ്തു​ക്ക​ൾ ല​ഭി​ക്കു​ന്ന സ്രോ​ത​സ്സു​ക​ൾ, കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന സാ​ധ്യ​ത വി​വ​ര​ങ്ങ​ൾ ക്രോ​ഡീ​ക​രി​ക്കും. ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ക​ർ​ഷ​ക​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന കാ​ർ​ഷി​ക വി​വ​ര​ശേ​ഖ​ര​വും ഡ​യ​റ​ക്ട​റി ഡാ​റ്റാ​ബേ​സും ത​യാ​റാ​ക്കും. പ​ദ്ധ​തി​ക്കാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നു ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. വി​വ​ര ശേ​ഖ​ര​ണ​ത്തി​ന് ഒ​രു ല​ക്ഷം രൂ​പ ത​ന​ത് ഫ​ണ്ടി​ൽ​നി​ന്നും ഡ​യ​റ​ക്ട​റി അ​ച്ച​ടി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ര​ണ്ടു ല​ക്ഷം രൂ​പ ജ​ന​റ​ൽ ഫ​ണ്ടി​ൽ​നി​ന്നും അ​നു​വ​ദി​ച്ചു. പ​ര​മ്പ​രാ​ഗ​ത വി​ത്തി​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം, ക​ർ​ഷ​ക​രു​ടെ അ​നു​ഭ​വ​ജ്ഞാ​ന​ത്തി​ന്റെ കൈ​മാ​റ്റം, കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ളു​ടെ ല​ഭ്യ​ത, ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത​യു​ടെ വ​ർ​ധ​ന എ​ന്നി​വ​യ്ക്ക് പ​ദ്ധ​തി സ​ഹാ​യ​ക​മാ​കും. പ​ഴ​യ ത​ല​മു​റ​യു​ടെ കൃ​ഷി​യ​റി​വു​ക​ളെ​യും പു​തി​യ കാ​ല​ത്തെ കാ​ർ​ഷി​ക സാ​ധ്യ​ത​ക​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ആ​ധി​കാ​രി​ക രേ​ഖ​യാ​യി ത​വി​ഞ്ഞാ​ൽ കാ​ർ​ഷി​ക ഡ​യ​റ​ക്ട​റി​യെ മാ​റ്റു​ക​യാ​ണ് ല​ക്ഷ്യം.

Tags:    
News Summary - Thavinhal Traditional Agricultural Knowledge Gets Its Own Official Identity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.