കടബാധ്യതയിൽ ഓട്ടോ തൊഴിലാളികൾ; ഉപജീവനം സംരക്ഷിക്കാൻ സർക്കാർ ഇടപെടണം

ചേരമ്പാടി: നീലഗിരി ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ ഓട്ടോ തൊഴിലാളികൾ നേരിടുന്ന ഉപജീവന പ്രതിസന്ധിക്ക് പരിഹാരം കാണാൻ തമിഴ്‌നാട് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പി.എം.കെ നീലഗിരി ജില്ല പ്രസിഡന്റ് എ. ഹംസ ആവശ്യപ്പെട്ടു. മലയോര ഗ്രാമങ്ങളിൽ മതിയായ സർക്കാർ ബസ് സൗകര്യങ്ങളില്ലാത്തതിനാൽ നിരവധി യുവാക്കൾ ബാങ്കുകളിൽനിന്ന് വായ്പയെടുത്താണ് ഓട്ടോകൾ വാങ്ങി ഉപജീവനം നടത്തുന്നത്. എന്നാൽ, സൗജന്യ ബസ് യാത്ര, സ്വകാര്യ ബസുകളുടെയും മിനി ബസുകളുടെയും സേവനം വർധിച്ചത് തുടങ്ങിയ കാരണങ്ങളാൽ ഓട്ടോ തൊഴിലാളികളുടെ വരുമാനം കുറഞ്ഞുവരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - auto workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.