Posted On
date_range Updated On
date_range കടുവാ ആക്രമണം; മരിച്ച തോമസിന്റെ കാർഷിക വായ്പ എഴുതിത്തള്ളും
മാനന്തവാടി: വയനാട് പുതുശ്ശേരിയില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച കര്ഷകന് തോമസിന്റെ കാര്‍ഷിക വായ്പ കേരള ബാങ്ക് എഴുതിത്തള്ളും.
കേരള ബാങ്ക് കോറോം ശാഖയില്‍ നിന്നും കഴിഞ്ഞ ആഗസ്റ്റില്‍ എടുത്തലെ സാന്മിത്ര വായ്പയും പലിശയും എഴുതിതള്ളാന്‍ നടപടി സ്വീകരിക്കുമെന്ന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ പുതുശ്ശേരി ആലക്കലിലെ തോമസിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അറിയിച്ചു.
കേരള ബാങ്ക് ഡയറക്ടര്‍ പി. ഗഗാറിന്, കോറോം ശാഖ മാനേജര്‍ ടി. വി. പ്രമോദ് എന്നിവരോടൊപ്പമാണ് കേരള ബാങ്ക് പ്രസിഡന്റ് തോമസിന്റെ അമ്മയെയും ഭാര്യയെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.