അറസ്റ്റിലായവർ
ഗൂഡല്ലൂർ: പാതയോരത്ത് പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ഇരുമ്പുവേലി അറുത്തെടുത്ത് കൊണ്ടുപോയ മൂന്നുപേർ അറസ്റ്റിൽ. കൊളപ്പള്ളി സ്വദേശികളായ മഹാലിംഗം (71), സന്താനം (40), രാജേഷ് (23) എന്നിവരെയാണ് ദേവർഷോല പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നര ലക്ഷം രൂപയുടെ ഇരുമ്പുകമ്പികളാണ് സംഘം വാഹനത്തിൽ കൊണ്ടുപോയത്.
പൊതുമരാമത്ത് വകുപ്പ് എ.ഇ സാദിഖ് പാഷ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്.ഐ യേശുമറിയം, പൊലീസുകാരായ മുരുകാനന്ദൻ, ശിഹാബുദ്ദീൻ, പ്രഭാകരൻ, അബ്ദുൽ ഖാദർ എന്നിവരടങ്ങിയ സംഘം പ്രതികളെ പിടികൂടിയത്. ദേവർഷോല സർക്കാർമൂല ഭാഗത്തുനിന്നാണ് ഇരുമ്പുവേലി അറുത്തെടുത്ത് കൊണ്ടുപോയത്. തൊണ്ടിമുതൽ കൊണ്ടുപോയ വാഹനവും കമ്പികളും പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.