പു​ലി​ഭീ​തി​യി​ൽ പു​ൽ​പ്പ​ള്ളി കാ​രി​മ്പാ​തി​കു​ന്ന്

പു​ൽ​പ​ള്ളി: പു​ലി​ഭീ​തി​യി​ൽ പു​ൽ​പ​ള്ളി കാ​രി​മ്പാ​തി​കു​ന്നു​കാ​ർ. പു​ലി​യു​ടെ കാ​ൽ​പാ​ടു​ക​ൾ പ്ര​ദേ​ശ​ത്ത് പ​ല​യി​ട​ത്തും ക​ണ്ടെ​ത്തി​യെ​ങ്കി​ലും വ​നം വ​കു​പ്പ് സ്​​ഥാ​പി​ച്ച കാ​മ​റ​യി​ൽ ഇ​തു​വ​രെ ചി​ത്രം പ​തി​ഞ്ഞി​ട്ടി​ല്ല.ക​ഴി​ഞ്ഞ ദി​വ​സം കാ​രി​മ്പാ​തി​കു​ന്ന് സു​മേ​ഷി​ന്റെ വീ​ടി​നോ​ട് ചേ​ർ​ന്ന സ്ഥ​ല​ത്ത് പു​ലി എ​ത്തി​യി​രു​ന്നു. വ​ള​ർ​ത്തു​നാ​യെ പി​ടി​ക്കാ​നും ശ്ര​മ​മു​ണ്ടാ​യി​രു​ന്നു.

ഇ​രു​മ്പു​കൂ​ട്ടി​ൽ നി​ന്ന് നാ​യെ പി​ടി​കൂ​ടാ​ൻ പു​ലി​ക്ക് ക​ഴി​ഞ്ഞി​ല്ല. ആ​ക്ര​മ​ണ​ത്തി​നി​ടെ പു​ലി​യു​ടെ ചോ​ര​പ്പാ​ടു​ക​ളും ഇ​വി​ടെ വീ​ണു. നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് ഈ ​പ്ര​ദേ​ശ​ത്തു​ള്ള​ത്. ഇ​വ​ർ സ​ന്ധ്യ​മ​യ​ങ്ങു​ന്ന​തോ​ടെ പു​റ​ത്തി​റ​ങ്ങാ​ൻ ഭ​യ​പ്പെ​ടു​ന്നു. താ​ൽ​കാ​ലി​ക​മാ​യി നി​ർ​മി​ച്ച ഷെ​ഡ്ഡി​ലാ​ണ് സു​മേ​ഷും കു​ടും​ബ​വും ക​ഴി​യു​ന്ന​ത്. പ​ക​ൽ സ​മ​യ​ത്ത് ഇ​വ​ർ ജോ​ലി​ക്ക് പോ​കു​മ്പോ​ൾ കു​ട്ടി​ക​ളെ ഇ​വി​ടെ ഇ​രു​ത്തി​യാ​ണ് പോ​കു​ന്ന​ത്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഭീ​തി​യ​ക​റ്റാ​ൻ വ​നം​വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags:    
News Summary - people live with fear of the tiger in pulpally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.